വൈദ്യുതി ചാർജ് കൂടില്ല ;രാത്രി നിലവിലെ നിരക്ക് തുടരും, പകൽ കുറയും1 min read

18/11/22

തിരുവനന്തപുരം :വൈദ്യുതിനിരക്ക് കൂട്ടില്ലെന്ന് സർക്കാർ.ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേ സമയം പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറക്കും. വൈകിട്ട് ആറ് മുതല്‍ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്നും അതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *