കേരളം എങ്ങോട്ട്?… നടുക്കം രേഖപെടുത്തി ഹൈക്കോടതി1 min read

11/10/22

പത്തനംതിട്ട :ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹൈക്കോടതി പരാമർശം.അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഹൈക്കോടതി ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടതായും, ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിംഗിനും ഭാര്യ ലീലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. സംഭവത്തില്‍ ഭഗവല്‍ സിംഗ്, ഭാര്യ ലീല, ഏജന്റ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ്  എന്നിവർ നരാധമർ ആണെന്ന് തെളിയുന്നു.

സാമ്പത്തിക അഭിവൃത്തി ഉണ്ടാകാൻ നര ബലി നൽകാൻ തയ്യാറായ അപരിഷ്കൃത ആചാരങ്ങളിൽ ചുറ്റപ്പെട്ട തലച്ചോറുകൾ ഇനിയുമുണ്ടെന്ന് മനസിലാക്കാം.

അശ്ലീല സിനിമയിൽ അഭിനയിക്കാം എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു. തൃശൂര് വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയില് ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതി കളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലില് കെട്ടിയിട്ട് തലയ്ക്ക് അടിച്ചു.

‘ലൈലയാണ് റോസ്ലിയുടെ ശരീരത്തില് ആദ്യം മുറിവുകള് ഉണ്ടാക്കിയത്. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച്‌ കുത്തി. ആ രക്തം വീട്ടില് തളിച്ചു. ഇതിലൂടെ വീട്ടില് ഐശ്വര്യമുണ്ടാകുമെന്നായിരുന്നു മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചത്’, പൊലീസ് പറഞ്ഞു.

ഷാഫി കേസിലെ പ്രതികളായ ലൈലയുമായി ലൈംഗീകബന്ധത്തില് ഏര്പ്പെടുകയും ചെയ്തു. ഇതിന് സാക്ഷിയായി നിന്നത് ഭര്ത്താവും വൈദ്യരുമായ ഭഗവന്ത് സിംഗാണ്. ഇതിന് ശേഷം നരവബലി നടത്തിയാല് അഭിവൃദ്ധി ഉണ്ടാകുമെന്നാണ് റഷീദ് ഇവരോട് പറഞ്ഞത്.തുടര്ന്ന് ഇരകളെ ഇവരുടെ വീട്ടില് എത്തിക്കുകയാണ്. കൊലപാതകത്തിന് ശേഷം ലൈലയാണ് മുറിവുകള് ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *