തേങ്ങാപ്പട്ടണം: കേടായ മീനുകൾ വില്ക്കരുത്, കേരളത്തിലെ എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകൾ തമിഴ്നാടിന്റെ ഭാഗമായ തേങ്ങാപ്പട്ടണം, മുട്ടം ഭാഗങ്ങളിൽ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തരുത് എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ മുൻ നിരത്തി നാട്ടുകാരുടെ പ്രതിക്ഷേധ പ്രകടനങ്ങൾ ശക്തമാകുന്നു . പ്രതിക്ഷേധം രൂക്ഷമായതിനെ തുടർന്ന് കേരളത്തിലെ വലിയ ബോട്ടുകൾ തിരികെപ്പോകുവാൻ തുടങ്ങി എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. കച്ചവടക്കാർക്കിടയിലുണ്ടായ ഭിന്നതയാണ് കേടായ മീൻ കച്ചവടത്തിനെതിരെയുള്ള എതിർപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. കരിങ്കൽ, പട്ടണം ഭാഗങ്ങളിലുള്ള പോലീസുകാരെ ശക്തമായി വിന്യസിപ്പിച്ചിരിക്കുകയാണ്. തീരദേശ വാസികളുടെ പ്രശ്നമായതുകൊണ്ട് അതീവ ജാഗ്രതയോടെയാണ് സർക്കാർ ഈ വിഷയം കൈകാര്യം ചെയ്യുന്നത്.
2019-09-14