ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിച്ചത് ASVP :പ്രഭാകരൻ നായർ,ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക :രമേശ് ഗോപാലകൃഷ്ണൻ നായർ,ആചാര്യ സ്മൃതിയിലും, കുടുംബാംഗങ്ങളുടെ സാനിധ്യത്തിലും ASVP യുടെ രണ്ടാം വാർഷികവും, ഓഫിസ് ഉത്ഘാടനവും1 min read

12/6/22

തിരുവനന്തപുരം :ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിച്ചത് ASVP ആണെന്ന് പ്രഭാകരൻ നായർ. Asvp യുടെ രണ്ടാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ASVP യുടെ ഓഫീസ് ഉത്ഘാടനം ചെയ്ത രമേശ്‌ ഗോപാലകൃഷ്ണൻ നായർ,ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു.

ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കർത്താവുമായ കെ സി ഷഡാനനൻനായരുടെ പേരിൽ സ്ഥാപിതമായ പ്രഥമ ആദ്ധ്യാത്മിക സാംസ്‌കാരിക കൂട്ടായ്മ യായ ആചാര്യശ്രീ ഷഡാനന വിദ്യാപീഠം ഫൌണ്ടേഷന്റെ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിൽ പുതുതായി ആരംഭിച്ച ഓഫീസ് ഉത്ഘാടനം .11/6/22ന് 11മണിക്ക് കെ സി ഷഡാനനൻനായരുടെ കുടുംബാംഗം  രമേശ്‌ ഗോപാലകൃഷ്ണൻ നായർ ഓഫീസ് ഉത്ഘാടനം ചെയ്തു.അഡ്വ. ഹരികുമാർ വി ജി, വിജയകുമാരൻ നായർ,രാജേഷ് വെള്ളപ്ലാക്കൽ, കാലടി സുരേഷ്, ജി എസ് നായർ,ജനചിന്ത പ്രേം എന്നിവർ പങ്കെടുത്തു.

ഇന്ന്(12/6/22) രാവിലെ 11മണിക്ക് ആചാര്യ സ്തുതിയോടെ വാർഷിക സമ്മേളനം ശ്രീ. കൊറ്റനാട് കൃഷ്ണൻ നഗറിൽ നടന്നു. Asvp പ്രസിഡന്റ്‌ ശ്രീ. ജി. എസ് നായർ അധ്യക്ഷൻ ആയിരുന്നു. വാർഷിക സമ്മേളന ഉത്ഘാടനം ഷഡാനനൻനായരുടെ കുടുംബാംഗവും,റിട്ട ഡെപ്യൂട്ടി കളക്ടറുമായ  പ്രഭാകരൻ നായർ നിർവഹിച്ചു. മുഖ്യ പ്രഭാഷണം കുടുംബാംഗം അഡ്വ. ഹരികുമാർ. വി. ജി.നടത്തി.ഷഡാനനൻനായരുടെ വ്യക്തിത്വം, പ്രവർത്തന മേഖല എന്നിവ ASVP യിലൂടെയാണ്കൂടുതലായി അറിയാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ആചാര്യ പ്രഭാഷണം ശ്രീ. പ്രകാശ് മണിമല നടത്തി. Asvp യുടെ വാർഷിക റിപ്പോർട്ട് ജനചിന്ത പ്രേമും, വാർഷിക വരവ് ചെലവ് കണക്കുകൾ രാജേഷ് ശങ്കരിയും, സ്വാഗതം ശ്രീ. സുരേഷ് കാലടിയും നിർവഹിച്ചു. ജില്ല പ്രവർത്തന റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കൺവീനർ ശ്രീ. ഷിബു കൊറ്റനാട്അവതരിപ്പിച്ചു.

ASVP യുടെ സ്വപ്ന പദ്ധതിയായ ” *ആചാര്യശ്രീ ഷഡാനന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് “* ( *ASIMS* )നെ കുറിച്ചുള്ള ചർച്ചകൾ നടന്നു.ഷഡാനനൻനായരുടെ കുടുംബത്തിന്റെ സഹകരണവും, പിന്തുണയും ശ്രീ. പ്രഭാകരൻ നായർ വാഗ്ദാനം ചെയ്യുകയും.ASVP കുടുംബത്തിലെ ബിസിനസ് ചെയ്യുന്ന ഓരോ അംഗവും അവരുടെ സ്ഥാപനങ്ങളിൽ ” *ASVP ചാരിറ്റി ബോക്സ്‌ “* സ്ഥാപിക്കണമെന്നും, പ്രസ്തുത ബോക്സിൽ ലഭിക്കുന്ന തുക “തുണ “യുടെ മാതൃകയിലുള്ള സഹായ പദ്ധതികൾക്കും, ആതുര സേവനത്തിനും വിനിയോഗിക്കണമെന്ന ശ്രീ. അനിൽ തിരുവല്ല മുന്നോട്ട് വച്ച ആശയത്തെ അംഗങ്ങൾ കയ്യടികളോടെ സ്വീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

സർവ്വശ്രീ. പ്രദീപ് പണിക്കർ, അജിത് കൊറ്റനാട്, അനിൽ തിരുവല്ല, ജയചന്ദ്രൻ വെള്ളായണി, വിജയകുമാരൻ നായർ,ശ്രീമതി. സരള ദേവി, ശ്രീമതി. മഞ്ജു ബിജു, കുമാരി ആതിര ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.

ശ്രീമതി. സരളാ ദേവി,ശ്രീമതി. മഞ്ജു ബിജു,സർവ്വശ്രീ. ഗോപാലകൃഷ്ണൻ നായർ,വിജയകുമാരൻ നായർ, പ്രകാശ് മണിമല,പ്രദീപ് പണിക്കർ, കാലടി സുരേഷ്,ജയചന്ദ്രൻ വെള്ളായണി,മണികണ്ഠൻ പോത്തൻകോട്, അജിത് കൊറ്റനാട്, ഷിബു കൊറ്റനാട്, ബിജു സംഗീത, അനിൽ തിരുവല്ല,വേണുഗോപാൽ, രതീഷ് പട്ടണക്കാട്,ASVP പൈതൃകം അംഗങ്ങളായ കുമാരി വന്ദന വേണുഗോപാൽ, കുമാരി ആതിര ബിജു, ബേബി അർച്ചന ബിജു
ജി എസ് നായർ, രാജേഷ് ശങ്കരി,ജനചിന്ത പ്രേം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *