രാജ്യത്തെ തന്നെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പുമായി മഹീന്ദ്ര രംഗത്ത്1 min read

വനിതകള്‍ മാത്രം ജോലിചെയ്യുന്ന സര്‍വീസ് വര്‍ക്ക്ഷോപ്പിന് ആരംഭം കുറിച്ചുകൊണ്ട് ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളായ മഹീന്ദ്ര രംഗത്ത് . ജയ്പൂരില്‍ പ്രവര്‍താനം നടത്തുന്ന മഹീന്ദ്രയുടെ വര്‍ക്ക്ഷോപ്പിൽ ഒമ്പത് വനിതാ ജീവനക്കാരാണ് ഉള്ളത് . രാജ്യത്തെ തന്നെ വനിതജോലിക്കാരായ ആദ്യ വോർക്ശോപ് കൂടിയാണ് ഇത് . ഇത്തരത്തിലൊരു പരിപാടിക്ക് ആരംഭം കുറിച്ചത് വനിത ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് . മഹീന്ദ്ര ആരംഭിച്ച പിങ്ക് കോളര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ വനിതാ വര്‍ക്ക്ഷോപ്പ് നടക്കുന്നത് . വര്‍ക്ക്ഷോപ്പിലെ സാങ്കേതിക വിദഗ്ധര്‍, സര്‍വീസ് അഡ്വൈസര്‍, ഡ്രൈവര്‍, മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങിയ ജോലികളെല്ലാം സ്ത്രീകളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത് . ഇതിന് വേണ്ടിയുള്ള പ്രത്യേക പരിശീലനവും നൽകും .കൂടാതെ വനിതാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ നല്‍കേണ്ടിയിരുന്ന ഫീസില്‍ മഹീന്ദ്ര ഇളവ് അനുവദിക്കുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *