തിരുവനന്തപുരം : മത്സ്യ ബന്ധനത്തിനിടെ ശക്തമായ മഴയിലും കാറ്റിലും തിരയടിച്ചുകയറി വള്ളം മറിഞ്ഞ് വിഴിഞ്ഞം സ്വദേശി അബ്ദുൽ (47) മരിച്ചു. മൂന്നു പേരെ തമിഴനാട് മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
അപകടം ഇന്നലെ രാത്രി 11 മണിയോടെയാണ് .രാവിലെ കോസ്റ്റ് ഗാർഡും മത്സ്യതൊഴിലാളികളും നടത്തിയ തെരച്ചിലിൽ മരിച്ചയാളിന്റെ മൃതദേഹം കൊല്ലം കോട് ഭാഗത്തെ കടലിൽ നിന്നാണ് കണ്ടെത്തിയത്.
കരയിൽ നിന്നും 6 മൈൽ ഉള്ളതിൽ നടന്ന അപകടത്തിൽ വള്ളം വല എഞ്ചിൻ അടക്കം മുങ്ങിയതിനു തുടർന്ന് 4 പേരും നീന്തിയെങ്കിലും മരിച്ചയാൾ അവശനായി മുങ്ങി പോകുകയായിരുന്നു.
മണിക്കൂറുകൾ നീന്തിയ ശേഷമാണ് 3 പേരെയാണ് അതു വഴി വന്ന തമിഴ്നാട് മത്സ്യ തൊഴിലാളികൾ വളളം കൊണ്ടു വന്നു രക്ഷപ്പെടുത്തി കരക്കെത്തിക്കുയായിരുന്നു.