പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷൻ ഉദ്ഘാടനവും, അനുസ്മരണ സമ്മേളനവും,ജീവചരിത്രഗ്രന്ഥ സെമിനാറും ഏപ്രിൽ 1 ന്1 min read

29-03-2023

കൊല്ലം :പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കാതെ തന്റെ ബഹുമുഖവും സമൃദ്ധവുമായ കഴിവുകൾ മുഴുവൻ എസ്.എൻ.ഡി.പി യോഗപ്രവർത്തനത്തിനും പത്ര പ്രവർത്തനത്തിനും സാമൂഹ്യപ്രവർത്തനത്തിനും സാഹിത്യപ്രവർത്തനത്തിനും തൊഴിലാളിസംഘടനാപ്രവർത്തനങ്ങൾക്കും മറ്റുമായി സമർപ്പിച്ച ധന്യാത്മാവായ ടി.കെ. നാരായണന്റെ അനുസ്മരണവും, പത്രാധിപർ ടി.കെ. നാരായണൻ ജീവചരിത്ര സംബ ന്ധിയായ സെമിനാറും, പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷൻ ഉദ്ഘാടനവും 2023 ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10.30 മുതൽ കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷൻ ഉദ്ഘാടനം ശിവഗിരിമഠം പ്രസിഡന്റ് ആചാര്യശ്രീ സച്ചിദാനന്ദസ്വാമികൾ നിർവ്വഹിക്കും. സെമിനാർ ഉദ്ഘാ ടനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവ്വഹിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ വെച്ചൂച്ചിറ മധു മോഡറേറ്റർ ആയിരിക്കും. മുൻ മന്ത്രി ബാബു ദിവാകരൻ ടി.കെ. നാരായണനും തൊഴിലാളി പ്രസ്ഥാനവും എന്ന വിഷയവും, എസ്.എൻ. ട്രസ്റ്റ് ട്രഷ റർ ഡോ. ജി. ജയദേവൻ ടി.കെ. നാരായണനും എസ്.എൻ.ഡി.പി. യോഗവും എന്ന വിഷയവും, എസ്.എൻ. വനിത കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സുനിൽകുമാർ ടി.കെ. നാരായണനും വിദ്യാഭ്യാസ പ്രവർത്തനവും സാഹിത്യപ്രവർത്തനവും എന്ന വിഷയവും മാധ്യമ പ്രവർത്തക ഷീലാ ചെല്ലപ്പൻ ടി.കെ. നാരായണനും പത്രപ്രവർത്തനവും എന്ന വിഷയവും അവതരിപ്പിക്കും. കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. ബിജു, കൊല്ലം പ്രസ് ക്ലബ്ബ് സെക്രട്ടറി സനൽ ഡി. പ്രേം, എം.ഇ.എസ്. കേരളാ ഘടകം വൈസ് പ്രസിഡന്റ് എം. വഹാബ് (ഐ.പി.എസ്.), കൊല്ലം നഗരസഭ മുൻ കൗൺസിലറും ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്ററുമായ എസ് സുരേഷ് ബാബു എന്നിവർ ആശം സകളർപ്പിക്കും.

ഗ്രന്ഥകർത്താവും മുൻ കൊല്ലം ജില്ലാ പോലീസ് മേധാവിയും പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരിയും, ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് – INSA – കേരള ഘടകം സെക്രട്ടറി ജനറലുമായ കെ.എൻ. ബാൽ (ഐ. പി.എസ്) അദ്ധ്യക്ഷത വഹിക്കുന്ന യോഗം, കൊല്ലം എസ്.എൻ. വനിതാ കോളേജ് പ്രൊഫസർ പി.ജെ. അർച്ചനയുടെ പ്രാർത്ഥനയോടെ സമാരംഭിക്കും. ശ്രീനാരായണഗുരു വേൾഡ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റും, പത്രാധിപർ ടി.കെ. നാരായണൻ
ഫൗണ്ടേഷൻ ചെയർമാനുമായ എസ്. സുവർണ്ണകുമാർ സ്വാഗതവും, മുൻ എക്സൈസ് ജോയിന്റ് കമ്മീഷണർ കെ.എൻ. മോഹൻലാൽ കൃതജ്ഞതയുമരുളും.

പത്ര സമ്മേളനത്തിൽ പത്രാധിപർ റ്റി.കെ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളായ ചെയർമാൻ എസ്.സുവർണ്ണകുമാർ, വൈസ് ചെയർമാൻമാരായ തഴവ സത്യൻ, കെ.എൻ.മോഹൻലാൽ, ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, ചീഫ് കോർഡിനേറ്റർ എസ്.സുരേഷ്ബാബു, സെക്രട്ടറി പ്രബോധ് എസ് കണ്ടച്ചിറ, കോ-ഓർഡിനേറ്റർ സുരേഷ് അശോകൻ എന്നിവർ പങ്കെടുത്തു. ഫോൺ 9447069080

പത്രാധിപർ റ്റി.കെ. നാരായണൻ ജീവചരിത്ര സംഗ്രഹം

നവോത്ഥാന കാലഘട്ടത്തിൽ കേരളത്തിലെ പൊതുജീവിതത്തിൽ ജ്വലിച്ചു നിന്ന ഒരു ബഹുമുഖപ്രതിഭയാണ് പ്രതാധിപർ ടി.കെ. നാരായണൻ (1882-1939).

ശ്രീനാരായണഗുരു സശരീരനായിരിക്കുമ്പോൾ തന്നെ ഗുരുവിന്റെ ജീവചരിത്രം പുസ്തകരൂപത്തിൽ എഴുതി ആദ്യമായി പ്രസിദ്ധപ്പെടുത്തിയ (1921) ഒരേ ഒരുഗുരു ഭക്തനാണ്. ടി .കെ. നാരായണൻ. കുമാരനാശാനോടൊപ്പം ‘വിവേകോദയം’ മാസിക യുടെ മാനേജരായും (1905-1919) അദ്ദേഹം പ്രവർത്തിച്ചു. അക്കാലത്തെ പ്രമുഖ പത്രങ്ങളായ സുജനാനന്ദിനി, കേരളകൗമുദി, ദേശാഭിമാനി, പാഞ്ചജന്യം, അമൃതഭാരതി, കൗമുദി തുടങ്ങിയ പത്രങ്ങളുടെ പത്രാധിപസ്ഥാനവും അലങ്കരിച്ചിരുന്നു. എസ്.എൻ. ഡി.പി. യോഗത്തിന്റെ ആദ്യത്തെ സംഘടനാ സെക്രട്ടറിയും സഞ്ചാര സെക്രട്ടറിയുമാ യിരുന്നു. ഇന്ത്യയിൽ ഇദംപ്രഥമമായി കൊല്ലം എച്ച് & സി (H&C) യിലെ തൊഴിലാളി കളെ സംഘടിപ്പിച്ചുകൊണ്ട് തൊഴിലാളി പ്രസ്ഥാനത്തിന് നാന്ദി കുറിച്ചതും ആദ്യ മായി ഇന്ത്യയിൽ ഒരു തൊഴിലാളി സംഘടന രജിസ്റ്റർ ചെയ്തതും (1915) ടി.കെ. നാരായണനായിരുന്നു. ബഹുഭാഷാപണ്ഡിതനായിരുന്ന അദ്ദേഹം ഷേക്സ്പിയർ കൃതി കൾ പൂർണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രാജാറാം മോഹൻറായ്, ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമിവിവേകാനന്ദൻ, പരവൂർ കേശവനാശാൻ, കാറൽ മാർക്സ്, ലെനിൻ എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. ആര്യസമാജം സംബന്ധമായ സത്യാർത്ഥപ്രകാശം, സന്ധ്യ, ഓംകാരം എന്നീ കൃതി കൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ബ്രഹ്മസമാജം സംബന്ധമായ മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. സാഹിത്യ പ്രവർത്തനം, പുസ്തക രചന, പുസ്തക പ്രസിദ്ധീകരണം, പത്രപ്രവർത്തനം, സാമൂഹ്യസേവനം തുടങ്ങിയവ ഏറ്റവും ക്ലേശകരവും അനാദായകരവുമായിരുന്ന ഒരു കാലഘട്ടത്തിൽ, 125 വർഷ ങ്ങൾക്കു മുമ്പ് ടി.കെ. നാരായണൻ ഈ പറഞ്ഞ സമസ്തമേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനു സമസ്കന്ദനായി അന്ന് തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ രാജ്യങ്ങളിൽ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ഈ ബഹുമുഖപ്രതി ഭയുടെ ജീവചരിത്രം അദ്ദേഹത്തിന്റെ കനിഷ്ഠപുത്രൻ കെ.എൻ. ബാൽ ഐ.പി.എസ് (റിട്ട) രചിച്ച് ‘പത്രാധിപർ ടി.കെ. നാരായണൻ’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിരി ക്കുന്നു. ഇത് സംബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *