ഫോര്‍ ദി സ്റ്റുഡന്റ്‌സ് : വിദ്യാര്‍ത്ഥികള്‍ക്കായുളള ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുളള പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം ഫോര്‍ ദി സ്റ്റുഡന്റ്‌സ് നിലവില്‍ വന്നു.

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുളള സംവിധാനമാണിത്. മൊബൈല്‍ ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും ആധാരമാക്കിയാണ് ഇതിലേക്ക് സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കുന്നത്.

സര്‍വകലാശാലകളില്‍ നിന്ന് പരാതിക്കാര്‍ക്കുളള മറുപടി ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. ഈ വിവരം പരാതിക്കാരുടെ മൊബൈല്‍ നമ്പരിൽ എസ്.എം.എസ് ലഭിക്കാനുളള സംവിധാനവുമുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുളള മേല്‍നോട്ടം ഉറപ്പ് വരുത്തുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് ആയ http:minister-highereducation.kerala.gov.in , ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പോര്‍ട്ടലായ http://higherducation.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ പ്രത്യേക ലിങ്കിലൂടെ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *