സുധീരൻ ×സുധാകരൻ പോര് മുറുകുന്നു1 min read

തിരുവനന്തപുരം :സുധീരൻ -സുധാകരൻ പോര് മുറുകുന്നു. താൻ പാർട്ടി വിട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വി എം സുധീരൻ വ്യക്തമാക്കി.സുധാകരന് തെറ്റുപറ്റി, തിരുത്തേണ്ടതായി വരും, മുൻപും ഇങ്ങനെ സുധാകരൻ പലതും തിരുത്തിട്ടിട്ടുണ്ട്, എല്ലാം ശരിയാക്കാമെന്ന രാഹുലിന്റെ ഉറപ്പ് പാഴായി,പറയാനുള്ളത് പറഞ്ഞ ശേഷം ഇറങ്ങി പോകുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ സുധീരന്‍റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നതായി സുധാകരൻ പറഞ്ഞു .സുധീരന്‍റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണ് .താൻ അതിന് വില കല്‍പ്പിക്കുന്നില്ല.സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരം എന്നും കെ സുധാകരൻ പറഞ്ഞു..ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്ബോള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ പ്രതികരിച്ചത്.സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയുമായി വിഎം സുധീരനും രംഗത്തെത്തി

സുധാകരന്‍Jz പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു.വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.പാര്‍ട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല.പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്.ഗ്രൂപ്പ്‌ നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016 ല്‍ തോല്‍ക്കില്ലായിരുന്നു..കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.അതില്‍ ഞാൻ ദുഃഖിതനായിരുന്നു.സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു.സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്ബോള്‍ അതിന് അര്‍ഹനാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു.ഡി സി സി പ്രസിഡന്‍റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട്‌ പറഞ്ഞു.ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാല്‍ ഹൈകാമാൻഡിനു കത്തെഴുതി.പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല.രാഹുല്‍ ഗാന്ധിയും പ്രശനങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.പക്ഷെ 2 വര്‍ഷമായി ഒന്നും പരിഹരിച്ചില്ല.

രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ്‌ ആയി.പേര് പറയുന്നില്ല.ഗ്രൂപ്പിനുള്ളില്‍ ഉപഗ്രൂപ്പും വന്നു.ഇതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്.എന്നാല്‍ ഡി സി സി പരിപാടികളില്‍ പങ്കെടുത്തു.കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളില്‍ പങ്കെടുത്തില്ല.പക്ഷെ മറ്റ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു.സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്.തനിക്കെതിരെ പറഞ്ഞതും തിരുത്തും.സുധാകരൻ ഓചിത്യ രാഹിത്യം കാണിച്ചു.തന്‍റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ പി സി സി യോഗത്തിലായിരുന്നു.പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല.സുധാകരന്‍റേത് തെറ്റായ പ്രവണതയാണ്.സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *