ഗണേശോത്സവം 2022, വിഗ്രഹ പ്രതിഷ്ഠയും, സാംസ്‌കാരിക സമ്മേളനവും നടന്നു1 min read

29/8/22

തിരുവനന്തപുരം :ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗണേശോത്സവം 2022 ന്റെ വിഗ്രഹ പ്രതിഷ്ഠകർമ്മവും, സാംസ്‌കാരിക സമ്മേളനവും നടന്നു.മുൻ മന്ത്രിയും യുഡിഫ് കൺവീനറുമായ എം. എം. ഹസ്സൻ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിന് ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ.പേരൂർക്കട ഹരികുമാർ  അധ്യക്ഷത വഹിച്ചു.

 

ദേശീയോദ്ഗ്രഥന ത്തിന്റെ 130വർഷങ്ങൾ എന്ന് ബാലഗംഗാധര തിലകന്റെ ഉദ്ബോധനം സ്വാതന്ത്ര്യത്തിന്റെ 75ആം വർഷത്തിൽ ആഘോഷിക്കുന്നതെന്ന പ്രത്യേകത കൂടി ഇപ്പോൾ നടക്കുന്ന ഗണേശോത്സവത്തിനുണ്ട് എന്ന് എം. എം. ഹസൻ പറഞ്ഞു.ജാതിയും മതവും പരിഗണിക്കാതെ നടത്തേണ്ട ഒന്നാണ് ഗണേശോത്സവം.

“ദൈവം ഒന്നാണ് എന്നതാണ് നമ്മുടെ സങ്കല്പം.ഗണപതിയുടെ മഹത്വം ഹിന്ദുമത വിശ്വാസികൾക്ക് അറിയാവുന്നതാണ്. ഹിന്ദു ദൈവങ്ങളിൽ ഏറ്റവും കൂടുതൽ ആരാധിക്കപെടുന്ന ദൈവം ഗണപതിയാണ്.പ്രണവസ്വരൂപ നായ ഗണപതി സകല വിനാശത്തേയും നശിപ്പിക്കുന്നു.ഗണേശ വിഗ്രഹം കടലിൽ നിമഞ്ജനം ചെയ്യുന്നത്തോടെ സകല പാപങ്ങളും കഴുകി കളയുന്നു.എന്തിന്റെയും തുടക്കം കുറിക്കുന്നത് ഗണപതിയിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത് ഗണപതിയിൽ നിന്നാണ്. ഗണപതിയുടെ മഹത്വവും, പരിശുദ്ധിയും സംഗമിക്കുന്ന ഗണേശോത്സവത്തിന് കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോഡിനേറ്റർ പെരിങ്ങമല അജി സ്വാഗതം നിർവഹിച്ചു.ദിനേശ് പണിക്കർ, അജയകുമാർ ജ്യോതിർഗമയ, മാറ്റപ്പള്ളി സലീം, കുര്യാത്തി ഷാജി,ഡോ. കെ. പി. നായർ, രമ സുബ്രമണ്യം, തമ്പാനൂർ സതീഷ്, ജയശ്രീ ഗോപാലകൃഷ്ണൻ, മണക്കാട് ദിലീപ്, സുരേന്ദ്രൻ മണക്കാട്, ബ്ലൂ സ്റ്റാർ രാധാകൃഷ്ണൻ,അമ്പാടി ചന്ദ്രശേഖരൻ നായർ, ശശി, വലിയശാല രമേശ്‌, ആര്യശാല മനോജ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ഡോ.കെ. പി.നായരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *