എന്റെ പൊന്നേ……. എന്തു പോക്കാ ഇത് ..1 min read

തിരുവനന്തപുരം: ചരിത്രം കുറിച്ച്‌ സ്വര്‍ണവില പവന് 40000 രൂപയിലേക്കെത്തി. 5,000 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില  1,958.99 ഡോളര്‍ നിലവാരത്തിലായി.   കഴിഞ്ഞ 25 ദിവസത്തിനിടെ മാത്രം പവന് 3,​920 രൂപ കൂടി; ഗ്രാമിന് 490 രൂപയും.

കൊവിഡ് വ്യാപനംമൂലം രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നതുമാണ് സ്വര്‍ണവിലയിലെ തുടര്‍ച്ചയായ വര്‍ദ്ധനയ്ക്ക് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.അതേസമയം, കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക  ഞെരുക്കം മൂലം 2020ന്റെ ആദ്യ പകുതിയില്‍ ആഗോള സ്വര്‍ണാഭരണ ഡിമാന്‍ഡ് 46 ശതമാനം ഇടിഞ്ഞു. സ്വര്‍ണവിലയുടെ റെക്കാഡ് മുന്നേറ്റ‌വും തിരിച്ചടിയായി. 572 ടണ്‍ ആഭരണങ്ങളാണ് ഈവര്‍ഷം ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ വിറ്റഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *