മന്ത്രി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു1 min read

ആലുവ :സ്വർണ്ണകള്ളക്കടത്തു കേസിലെ  നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട്​ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തു. ആലുവയിലെ ഇ.ഡി ഓഫിസില്‍ വെച്ച്‌​ വെള്ളിയാഴ്​ച രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. ജലീലിനെ ചോദ്യം ചെയ്​തതായി എന്‍ഫോഴ്​​സ്​മെന്‍റ്​ മേധാവി സ്​ഥിരീകരിച്ചു.

സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോ​​ട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ചോദ്യം ചെയ്​തതായാണ്​ വിവരം. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മന്ത്രി വെള്ളിയാഴ്​ച രാവിലെ ഓഫിസിലെത്തി ചോദ്യം ചെയ്യലിന്​ ഹാജരാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *