രസത്തിന് സെൽഫി, തീരെ രസമില്ലെന്ന് പോലീസ് ;താക്കീതും, ഉന്നതതല അന്വേഷണവും1 min read

തൃശൂര്‍∙ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് ആറ് വനിതാ പോലീസുകാർ സെൽഫിയെടുത്തത് വിവാദമാകുന്നു .ഒരു രസത്തിന് വേണ്ടി എടുത്തതാണെന്ന് പോലീസുകാർ പറഞ്ഞെങ്കിലും തീരെ രസമില്ലാത്ത നടപടികളാണ് പിന്നീട് ഉണ്ടായത്.   ഹോസ്പിറ്റൽ വാർഡിൽ വച്ച് പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകുകയും വകുപ്പുതല അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു.

സ്വപ്ന ആശുപത്രിയിൽ ഫോൺ ഉപയോഗിച്ചുവെന്ന വിവാദം കത്തിനിൽക്കുമ്പോൾ ആണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പുറത്താകുന്നത് . വനിതാ പോലീസുകാരുടെ പ്രവർത്തി രസത്തിനാണോ…സാമ്പാറിനാണോ എന്ന് അറിയാനായി കാത്തിരിക്കുകയാണ്  ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *