സ്വർണക്കടത്ത് ;സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ഇന്ന് രേഖപെടുത്തും1 min read

കൊച്ചി :സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. എറണാകുളം ജെ.എഫ്.സി.എം മൂന്നാം കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്

രഹസ്യമൊഴി സീല്‍ഡ് കവറിലാക്കി കസ്റ്റംസ് കേസ് പരിഗണിക്കുന്ന എ.സി.ജെ.എം കോടതിക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് സ്വപ്നയെയും സരിത്തിനെയും എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രഹസ്യമായി ചിലത് പറയാനുണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *