മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ കടിഞ്ഞാണോ?1 min read

പ്രിയ വായനക്കാരെ,
‘ജനചിന്ത’ യ്ക്ക് ഇതുവരെ നൽകിയ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. സത്യസന്ധതയോടെ  അങ്ങേയറ്റം പക്ഷഭേദമില്ലാതെ, ആരുടെയും തോളിൽ കൈയിടാതെ ആത്മാർത്ഥമായ പത്രപ്രവർത്തനം നടത്തുകയും, യഥാർത്ഥ വാർത്തകൾ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും  ചെയ്യുന്ന മാധ്യമമാണ് ‘ജനചിന്ത’. ഈ തെരഞ്ഞെടുപ്പ് കാലത്ത് യഥാർത്ഥ വസ്തുതകൾ ജനങ്ങളിൽ എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുമ്പോൾ അത് ഇഷ്ടമില്ലാത്ത രാഷ്ട്രീയതയുടെ കാട്ടാള നിയമം ജനചിന്തയുടെ  തൂലികക്ക് താഴിട്ടിരിക്കുകയാണ്. ഇന്നുമുതൽ ഞങ്ങളുടെ മാധ്യമങ്ങളായ janachinda.in (മലയാളം ), janachinda.com ( ഇംഗ്ലീഷ്) എന്നിവ ടെലികോം സേവനദാതാക്കളായ ജിയോയുടെ വരിക്കാർക്ക് ലഭിക്കുകയില്ല.
സർക്കാർ നിർദ്ദേശ പ്രകാരമാണ് ഈ നിയന്ത്രണമെന്നും, എല്ലാ സേവനദാതാക്കൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നുമാണ് ഞങ്ങൾക്ക് ലഭിച്ച മറുപടി. ഇത് മാധ്യമ സ്വാതന്ത്ര്യതിനു മേലുള്ള കടന്നുകയറ്റമാണ്. ഭരണവർഗത്തിന്റെ  ഇത്തരം പ്രവർത്തികൾ കൊണ്ട് ‘ജനചിന്ത’ യുടെ ശബ്ദം നിലയ്ക്കില്ല, ഞങ്ങളുടെ പോരാട്ടത്തെ തടഞ്ഞു നിർത്താനും കഴിയില്ല.  ‘ജനചിന്ത’ യുടെ ലക്ഷ്യം യഥാർത്ഥ പത്രപ്രവർത്തനമാണ്. പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തിന്റെ  ശബ്ദമാണ് ജനചിന്ത. ‘ജനചിന്ത’ പാലിക്കുന്നത് യഥാർത്ഥ മാധ്യമ ധർമ്മമാണ്. അതുകൊണ്ടുതന്നെ വാർത്തകളുടെ യാഥാർത്ഥ്യം ജനങ്ങളിൽ എത്തിക്കുവാൻ ഞങ്ങൾ അവസാനശ്വാസം വരെ പരിശ്രമിക്കുമെന്നും, ഈ  നിയന്ത്രണം ഞങ്ങളുടെ ലക്ഷ്യത്തെ ഏതൊരു  വിധത്തിലും ബാധിക്കില്ല എന്നും, ഈ അവസരത്തിൽ അറിയിക്കുന്നു.
സർക്കാരിന്റെ ഇത്തരം നിയന്ത്രണത്തിനെതിരെ “#welovejanachinda”ക്യാമ്പയിൻ ഞങ്ങൾ ആരംഭിക്കുന്നു. എല്ലാപേരും ഹാഷ്ടാഗ് യൂസ് ചെയ്ത് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *