ഗുജറാത്തിൽ ഇനി ഭൂപേന്ദ്ര കാലം1 min read

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനു മുന്‍പാകെയാണ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു ഗുജറാത്തിന്റെ ചുമതലയേറ്റത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഞായറാഴ്ച ഗാന്ധിനഗറിൽ ചേർന്ന ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗത്തിൽ 59 കാരനായ എം.എൽ.എ ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്തിൻ്റെ പതിനേഴാമത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രബലരായ പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി ചൂണ്ടിക്കാട്ടുന്നത് . മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭരണത്തില്‍ അവഗണിക്കപ്പെടുന്നതായി സമുദായം  പരാതി ഉയർത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *