15വർഷത്തെ നിസ്വാർത്ഥ സേവനം ; തൊഴിൽ ദാന മേഖലയിൽ ആർ.അനിൽ കുമാറും, ഗുരുവായൂരപ്പൻ അസോസിയേറ്റും മികച്ച മാതൃക,5ആം ശാഖ നാളെ ഉദിയൻകുളങ്ങരയിൽ പ്രവർത്തനമാരംഭിക്കും1 min read

11/6/22

തിരുവനന്തപുരം :15വർഷത്തെ വിശ്വസ്ഥത, പ്രവർത്തന മികവ്, ഉദാത്തമ സേവന സന്നദ്ധത,.. വിശേഷണങ്ങൾ പലതും ചേരും ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എന്ന തൊഴിൽ ദാന സ്ഥാപനത്തിന്. ആർ. അനിൽ കുമാർ എന്ന തിരുവനന്തപുരത്തുകാരൻ ഇന്ന് ഒരുപാട് പേരുടെ അത്താണിയാണ്. ആയിരകണക്കിന് തൊഴിൽ അന്വേഷകർക്ക് ആശ്വാസമാണ്, ആയിരമായിരം രോഗികൾക്ക് പരിചരണത്തിന്റെ സാന്ത്വനസ്പർശമാണ്.

തിരുവനന്തപുരം, മെഡിക്കൽ കോളേജ്, വിതുര, പ്ലെയ്സ്മെന്റ് ബ്രാഞ്ച്, പുല്ലാനിമുക്ക്, എന്നീവിടങ്ങളിലായി കഴിഞ്ഞ 15വർഷത്തിലേറെ ഈ സ്ഥാപനം പ്രവർത്തിക്കുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ 5മത്തെ ശാഖ ഉദിയൻകുളങ്ങരയിൽ നാളെ പ്രശസ്ത സിനിമതാരം മായ വിശ്വനാഥ്‌ നിർവഹിക്കുന്നു. എംഡി കെ അനിൽകുമാർ അധ്യക്ഷനാകുന്ന ചടങ്ങിൽ പഠനോപകരണ വിതരണ ഉത്ഘാടനം ചെങ്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ഗിരിജയും, വിതരണം വൈസ് പ്രസിഡന്റ്‌ അജിത് കുമാറും നിർവഹിക്കും. വാർഡ് മെമ്പർ ബിന്ദു, ബിജെപി ദേശീയ നിർവാഹ സമിതി അംഗം കരമന ജയൻ തുടങ്ങിയവർ പങ്കെടുക്കുന്നു. കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സ്റ്റാഫുകൾക്കുള്ള സമ്മാന വിതരണം സിനിമ -സീരിയൽ താരം വഞ്ചിയൂർ പ്രവീൺകുമാർനിർവഹിക്കും.

വെറുമൊരു തൊഴിൽദാന സ്ഥാപനം മാത്രമല്ല ഗുരുവായൂരപ്പൻ അസോസിയേറ്റ്സ്, സമൂഹത്തിൽ അശരണരായ, സാധാരണക്കാർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഓണക്കോടി വിതരണം, പഠനോപകരണ വിതരണം, കാൻസർ രോഗികൾക്ക് ധനസഹായം, മരുന്ന് വിതരണം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളും സമൂഹ നന്മക്കായി ചെയ്യുന്നുണ്ട്. പല സംഘടനകളുടെ അംഗീകാരങ്ങൾ നേടിയിട്ടുള്ള അനിൽകുമാർ നയിക്കുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്കേന്ദ്ര സർക്കാർ അംഗീകാരം,ISO അംഗീകാരം,ജസ്റ്റ്‌ ഡയൽ അംഗീകാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സേവന മനോഭാവവും, സത്യസന്ധതയും, കർമ്മ ബോധവുമുള്ള സ്റ്റാഫുകൾ ആണ് വിജയത്തിന് പിന്നിലെന്ന് അനിൽ കുമാർ പറയുന്നു.

 

 

Leave a Reply

Your email address will not be published.