ശിവശങ്കറിനെ 23വരെ അറസ്റ്റ് ചെയ്യരുത് :ഹൈക്കോടതി1 min read

കൊച്ചി :മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ്  ഹൈക്കോടതി തടഞ്ഞു . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മുൻകൂർ ജാമ്യം തേടി നൽകി ശിവശങ്കർ നൽകിയ ഹർജിയിലാണ് നടപടി. മൂന്നു പ്രതികൾക്കെതിരെ ഇ.ഡി നൽകിയ അന്തിമ റിപ്പോർട്ടിൽ തന്നെ പ്രതി ചേർത്തിട്ടില്ലെന്നും ചില സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നുമാണ് ശിവശങ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *