ഹോപ്പ്… ഹൃദയവികാരങ്ങളുടെ ആവിഷ്കാരം1 min read

കോവിഡ് കാലത്തെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ ഒരു സംഗീതോപഹാരം. ഹോപ്‌..

സൗഹൃദ കൂട്ടായ്മയിലൂടെ വ്യത്യസ്തമായ ഒരു മ്യൂസിക്കല്‍ ഷോട്ട് ഫിലിമാണ് ഹോപ്പ്.  വിഷ്ണു അശോക് സംവിധാനം ചെയ്ത മ്യൂസിക്കല്‍ ഷോട്ട് ഫിലിം  ആയ  ഹോപ് ലോക്ഡൗണ്‍ സമയത്ത് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തുറന്നു കാട്ടുന്നു . പ്രസവം അടുത്തിരിക്കുന്ന ഭാര്യയെക്കാണാന്‍  കഴിയാതെ കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷമാണ് മ്യൂസിക്കല്‍ ഷോട്ട് ഫിലിമിലൂടെ പറയുന്നത്. ഒരു കുടുംബത്തിലെ തന്നെ ആള്‍ക്കാരാണ് ഈ മ്യൂസിക്കല്‍ ഷോട്ട്  ഫിലിമില്‍ വേഷമിട്ടിരിക്കുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഹോപ് തയ്യാറാക്കിയിരിക്കുന്നത്.

ലോയ്ഡ് സാഗര്‍ ആണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുള്‍പ്രകാശ്. സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി. എഡിറ്റിംഗ് ബോബി രാജ്, അസോസിയേറ്റ് ഡയറക്ടര്‍ തോമസ് ലോറന്‍സ് , അസിറ്റന്റ് ഡയറക്ടര്‍മാര്‍ ശരവിന്ദ് ജി ബാലന്‍, അഭിലാഷ് ആര്‍ വി എന്നിവരും സ്റ്റില്‍സ് പ്രമിലും ചെയ്തിരിക്കുന്നു.

അതിജീവന കാലഘട്ടത്തിലെ മാനസിക സംഘർഷങ്ങളെ പ്രമേയമാക്കി നിരവധി രചനകൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. അവയിൽ പ്രമേയം കൊണ്ടും, അവതരണ ശൈലികൊണ്ടും ശ്രദ്ധേയമായ സംഗീത ആൽബമായ ഹോപ്പ് ഉള്ളിലൊതുക്കുന്ന ഹൃദയവികാരങ്ങളുടെ പ്രതിഫലനമാണ്.

https://m.facebook.com/story.php?story_fbid=1056993201364103&id=364920493904714

Leave a Reply

Your email address will not be published. Required fields are marked *