ടോക്കിയോയിൽ പുതു ചരിത്രം ;40വർഷത്തിനുശേഷം ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം, രക്ഷകനായി ശ്രീജേഷ്1 min read

ടോക്കിയോ :ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം.40വർഷത്തെ കാത്തിരിപ്പിന് അവസാനമായി, മലയാളി കാവലിൽ ഇന്ത്യ മെഡലണിഞ്ഞു. ജർമനി യെ 5-4ന് തോൽപ്പിച്ചാണ് മെഡൽ നേട്ടം. തകർപ്പൻ സേവ് കളോടെ ഒരിക്കൽ കൂടി ശ്രീജേഷ് ഇന്ത്യക്ക് ജയം സമ്മാനിച്ചു.

ഇത് അഭിമാനകരമായ ദിവസമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസം ഒരു ഇന്ത്യക്കാരനും മറക്കില്ലെന്നും, ഇന്ത്യൻ ഹോക്കിക്ക് പുതിയ ഉണർവ് നൽകാൻ ഈ വിജയത്തിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.വലിയ നിമിഷമാണെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു.ക്രിക്കറ്റ് ലോകകപ്പ് വിജയത്തെക്കാൾ വലിയ വിജയമാണ് ഇതെന്ന് ഗൗതം ഗംഭീർ പറഞ്ഞു.

മെഡൽ കോവിഡ് പോരാളികൾക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത്  സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *