അവസാന2 പന്തും സിക്സ്, ത്രസ്സിപ്പിക്കുന്ന ജയത്തോടെ ഇന്ത്യക്ക് പരമ്പര.1 min read

ന്യൂസിലാൻഡ് :ചരിത്രവിജയം നേടി ഇന്ത്യൻ ടീം ആദ്യമായി ന്യൂസിലാൻഡിനെതിരായ 2020 പരമ്പര നേടി. സൂപ്പർ ഓവറിലേക്ക് നീണ്ട കളിയിൽ അവസാന 2പന്തുകളും സിക്സെർ അടിച്ചാണ് രോഹിത് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20ഓവറിൽ 179/5 എടുത്തു. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസീലൻഡ് 179/6 എന്ന നിലയിലെത്തിയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 17റൺസ് എടുത്തു. ഇന്ത്യയുടെ വിശ്വസ്തൻ ബുംറ എറിഞ്ഞ ഓവറിൽ 3സിംഗിൾ, 1സിക്സ്, 2ഫോർ എന്നിങ്ങനെയായിരുന്നു റൺ വേട്ട. തുടർന്ന് ഇന്ത്യക്കായി രോഹിതും, രാഹുലും കളത്തിലിറങ്ങി. ആദ്യ പന്തിൽ 2റൺ, രണ്ടാമത്തെ പന്തിൽ 1റൺ എന്നിങ്ങനെ രോഹിത് നേടി. രാഹുൽ ആദ്യ പന്ത് ബൗഡറി കടത്തി ഇന്ത്യയുടെ പ്രതീക്ഷകാത്തു. പക്ഷേ അടുത്ത പന്തിൽ സിംഗിൾ നേടി രാഹുൽ ഓടി മാറിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 2 പന്തിൽ 10റൺസ്. അടുത്തടുത്ത 2പന്തും സിക്സർ പായിച്ച് രോഹിത് നേടിത്തന്നത് ചരിത്രവിജയം.

Leave a Reply

Your email address will not be published. Required fields are marked *