100 രൂപക്ക് ട്രെയിനില്‍ ഇനി ‘മസാജ്’ സര്‍വ്വീസും1 min read

ഡൽഹി : ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും ലഭിക്കും. ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഡോറില്‍ നിന്നും യാത്ര ആരംഭിക്കുന്ന 39 ട്രെയിനുകളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക. ഡെറാഡൂണ്‍-ഇന്‍ഡോര്‍ എക്സ്‌പ്രസ് (14317), ന്യൂ ദില്ലി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസ് (12416), ഇന്‍ഡോര്‍ – അമൃത്സര്‍ എക്സ്‌പ്രസ് (19325) എന്നീ ട്രെയിനുകളിലുള്‍പ്പടെ ഈ സേവനം ലഭിക്കും. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകള്‍.

രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ കോച്ചുകളില്‍ ഈ സേവനം ലഭ്യമാകും. മൂന്ന് മുതല്‍ അഞ്ച് വരെ മസാജ് പ്രൊവൈഡര്‍മാര്‍ ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒപ്പം യാത്ര ചെയ്യും. ഇവര്‍ക്ക് റെയില്‍വെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. അടുത്ത 20 ദിവസത്തിനുള്ളില്‍ സര്‍വ്വീസ് ആരംഭിക്കും.

ടിക്കറ്റിതര വരുമാന വര്‍ദ്ധനത്തിന് സോണുകളോടും റെയില്‍വെ ഡിവിഷനുകളോടും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പശ്ചിമ റെയില്‍വെയുടെ വെത്‌ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.

പുതിയ പദ്ധതി വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയര്‍ത്തുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ. മസാജ് സേവനത്തില്‍നിന്നു 20 ലക്ഷം രൂപയും അധി‌കയാത്രക്കാരി‌ലൂടെ 90 ലക്ഷവുമാണു റെയില്‍വേ പ്രതിവര്‍ഷം അധി‌കവരുമാനം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *