‘Insight ó National-2022’പദ്ധതിയുടെ ഭാഗമായി ഡോ. എ ജയകൃഷ്ണൻ ക്ലാസെടുക്കുന്നു1 min read

25/7/22

തിരുവനന്തപുരം :നാഷണൽ കോളേജിൽ Insight ó National-2022 പദ്ധതിയുടെ ഭാഗമായി ജീവശാസ്ത്രവിദ്യാർത്ഥികളുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ സയന്റിസ്റ്റും
മുൻ കേരള സർവ്വകലാശാല വൈസ് ചാൻസലറും, മുൻ ചെന്നൈ ഐ ഐ റ്റി ബയോടെക്‌നോളജി പ്രൊഫസറുമായ
ഡോ. എ ജയകൃഷ്ണൻ “ജീവശാസ്ത്രവും തൊഴിലും നൂതനാശയങ്ങളും” എന്ന വിഷയത്തെ മുൻനിർത്തി സംവദിക്കുന്നു. 26-7-2022 ചൊവ്വാഴ്ച കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന സംവാദപരിപാടി സെന്റർ ഫോർ ബയോസയൻസും IQAC യും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികളുടെ സമുന്നതമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കിവരുന്ന പദ്ധതി ആണ് “Insight o National”. “Learning is Life” എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായ
ഈ പദ്ധതി ബഹു: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഡിസംബറിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബഹു: കേരളാ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് 12-07-22 ൽ ഈ പദ്ധതിക്ക് ഔപചാരികമായി തുടക്കമിട്ടു. വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കോളേജിലെ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുകയും ഭാവിയിൽ വിവിധമേഖലകളിൽ വരാവുന്ന നൂതനമായ തൊഴിൽസാദ്ധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ശ്രീമതി എസ് അനിത, മൈക്രോ ബയോളജി ഡിപ്പാർട്ട്മെൻറ് ഹെഡ് ശ്രീമതി ഗീതു കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിക്കും. ബയോടെക്നോളജി വിദ്യാർത്ഥികൾ പ്രാർത്ഥനാഗാനം ആലപിക്കുന്ന ചടങ്ങിന് ഐക്യുഎ സി കോഡിനേറ്ററും ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡുമായ ശ്രീ ഷബീർ അഹമ്മദ് എൻ കൃതജ്ഞത രേഖപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *