മൂല്യമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതിൽ ആധുനിക വിദ്യാഭ്യാസം പര്യാപ്തം” വൈസ് ചാൻസലർ പ്രൊഫ. വി. പി മഹാദേവൻ പിള്ള., നാഷണൽ കോളേജിൽ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന് തുടക്കമായി1 min read

26/8/22

തിരുവനന്തപുരം: “മൂല്യമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതിൽ ആധുനിക വിദ്യാഭ്യാസം പര്യാപ്തമാണെന്ന് ” കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി. പി മഹാദേവൻ പിള്ള. തിരുവനന്തപുരം നാഷണൽ കോളേജിൽ ഇൻസൈറ്റോ നാഷണൽ -2022″ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ട് പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ സാധ്യതകൾക്ക് നാഷണൽ കോളേജ് മികച്ച നിലവാരം പുലർത്തുന്നുവെന്നും കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കാൻ പര്യാപ്തമായ അന്തരീക്ഷമാണ് കോളേജിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കോളേജിൽ തുടക്കംകുറിച്ച വിമുക്തി പോലുള്ള സർക്കാരിൻ്റെ പദ്ധതികൾ എല്ലാ രംഗങ്ങളിലെയും മൂല്യ ചോഷണത്തെ തടയാനുതകുന്നതാണെന്നും വിമുക്തി ലോഗോ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പഠനമാണ് ജീവിതം “Learning is Life” എന്ന വിദ്യാർത്ഥികളുടെ സമുന്നതമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കിവരുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമാണ് “Insight o National”. ഈ പദ്ധതി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഡിസംബറിൽ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കേരളാ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് ജൂലായ് 12 ന് ഈ പദ്ധതിക്ക് ഔപചാരികമായി തുടക്കമിടുകയും ചെയ്തിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കോളേജിലെ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുകയും ഭാവിയിൽ വിവിധമേഖലകളിൽ വരാവുന്ന നൂതനമായ തൊഴിൽസാദ്ധ്യതകൾ വിദ്യാർഥികൾക്ക് പരിചയ പ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ശ്രീ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഐ ക്യു എ സി കോഡിനേറ്ററും ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റ് മേധാവിയുമായ ശ്രീ. ഷബീർ അഹമ്മദ് എൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ ആൽവിൻ ഡി, ഇലക്ട്രോണിക്സ് വിഭാഗം മേധാവി സുധീർ എ എന്നിവർ ആശംസകൾ അർപ്പിച്ചു. വെെസ് പ്രിൻസിപ്പൽ ശ്രീ ജസ്റ്റിൻ ഡാനിയേൽ കൃതജ്ഞത രേഖപ്പെടുത്തി. വിവിധ ദൃശ്യ പത്ര മാധ്യമ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് ഇലക്ട്രോണിക്സ് വിഭാഗവും ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗവും കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഐ ക്യു എ സിയും സംയുക്തമായാണ് സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *