യുഡിഫിനെ സമർദ്ദത്തിലാക്കി ജോസഫ് ;കേരളാകോൺഗ്രസ് (എം )ന്റെ എല്ലാസീറ്റും വേണമെന്ന് ആവശ്യം1 min read

കോട്ടയം: ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച്‌ വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച്‌ പി ജെ ജോസഫ്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നില്‍ പി ജെ ജോസഫ് വച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. നേതാക്കളുടെയും അണികളുടേയും വലിയ നിര ഒപ്പമുണ്ടെന്നും ഇത് കണക്കിലെടുത്ത് വേണം തുടര്‍ തീരുമാനങ്ങളെന്നുമാണ് പി ജെ ജോസഫ് പറയുന്നത്,

സീറ്റുമായി ബന്ധപ്പെട്ട അവകാശവാദവുമായി പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയതോടെ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്താനാണ് തീരുമാനം.കോട്ടയത്ത് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യം നിർദ്ദേശിച്ച പേര് ജോസ് കെ മാണിയുടെ സഹോദരിയുടെ പേരായിരുന്നു. ജോസ് ആണ് അത് എതിർത്തത്. ചിഹ്നം നൽകാൻ ഒരുമടിയും ഇല്ലായിരുനെന്നും ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *