സംസ്ഥാനത്ത് കോവിഡ് കേസുകൾ 50000വരെയാകും:ആരോഗ്യമന്ത്രി1 min read

തിരുവനന്തപുരം :സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അമ്പതിനായിരം വരെ വര്‍ദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കുള്ളില്‍ രോഗനിരക്ക് കുറയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിമര്‍ശനത്തിനും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിനെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. ചോദിക്കുന്ന ഡോസ് കൃത്യമായി തന്നാലേ വാക്‌സിനേഷന്‍ നടക്കൂ. കേന്ദ്രമാണ് വാക്‌സിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടത്. സ്വകാര്യമേഖലയില്‍ വില ഉയരാതിരിക്കാനുള്ള ശ്രമവും കേന്ദ്രം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *