‘ടീച്ചറമ്മ’ആരാണെന്ന് ജി. സുധാകരൻ1 min read

തിരുവനന്തപുരം :ആരാണ് ‘ടീച്ചറമ്മ’യെന്ന് ജി. സുധാകരൻ.ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാല്‍ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.

കഴിവുള്ള ഒരുപാട് പേർ കേരളത്തില്‍ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തില്‍ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുൻ എംഎല്‍എ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. പുതുശേരിയുടെ പുസ്തകത്തില്‍ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്.

Leave a Reply

Your email address will not be published. Required fields are marked *