മഹിളാ സമൃദ്ധി യോജന മുതൽ മുദ്രാ ലോൺ വരെ…. വനിതകൾക്കായുള്ള കേന്ദ്രവിഷ്‌കൃതപദ്ധതികൾ1 min read

.കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന  മഹിളാ സമൃദ്ധി യോജന മുതല്‍ മുദ്രാ യോജന വരെയുള്ള നിരവധി പദ്ധതികള്‍ സ്ത്രീകളുടെ പുരോഗതിക്കും സാമ്പത്തികമായി ശക്തരാക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സർക്കാർ പദ്ധതികള്‍ കാരണം, രാജ്യത്ത് വനിതാ വ്യവസായികളുടെ എണ്ണവും വർധിച്ചു. വരുന്ന അഞ്ച് വർഷത്തിനുള്ളില്‍ വനിതാ വ്യവസായികളുടെ എണ്ണം 90 ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്.

മഹിളാ കയർ യോജന (Mahila Coir Yojana – MCY)

ഈ പദ്ധതിയില്‍ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ നാളികേര വ്യവസായവുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്കായി പരിശീലന പരിപാടികള്‍ നടത്തുന്നു. ഈ പരിപാടിയിലൂടെ രണ്ടുമാസത്തെ കയർ നെയ്ത്തിനുള്ള പരിശീലനം നല്‍കുന്നു. ഇവയില്‍ സ്ത്രീകള്‍ക്ക് 3000 രൂപ പ്രതിമാസ അലവൻസും നല്‍കുന്നു. ഒരു സ്ത്രീ നാളികേര സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിനായി സർക്കാരില്‍ നിന്ന് 75 ശതമാനം വരെ വായ്പ എളുപ്പത്തില്‍ ലഭിക്കും.

മഹിളാ സമൃദ്ധി യോജന (Mahila Samriddhi Yojana)

സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനും അവരെ സാമ്ബത്തികമായി സഹായിക്കുന്നതിനുമായി കേന്ദ്ര സർക്കാർ മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് 1.40 ലക്ഷം രൂപ വരെ എളുപ്പത്തില്‍ വായ്പ ലഭിക്കും. ഇത് മാത്രമല്ല, സ്ത്രീകള്‍ക്ക് വായ്പയുടെ പലിശയില്‍ ഇളവും നല്‍കുന്നു. പിന്നോക്ക വിഭാഗത്തില്‍ പെട്ടവരോ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളവരോ ആയ സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

പ്രധാനമന്ത്രി മാതൃ വന്ദന യോജന (Pradhan Mantri Matru Vandana Yojana)

കേന്ദ്രസർക്കാർ ഗർഭിണികള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് മാതൃ വന്ദന യോജന. പദ്ധതി പ്രകാരം ഗർഭിണികള്‍ക്ക് സർക്കാർ 6000 രൂപ ധനസഹായം നല്‍കുന്നു. ഈ പണം നേരിട്ട് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. അർഹതയുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ പണം ലഭിക്കൂ. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജനിക്കുന്ന പ്രശ്നം കണക്കിലെടുത്താണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഗർഭിണികളുടെ പ്രായം 19 വയസില്‍ കുറയാൻ പാടില്ല.

സ്റ്റാൻഡപ്പ് ഇന്ത്യ സ്കീം (Stand-Up-India)

സ്റ്റാൻഡപ്പ് ഇന്ത്യ 2016 ഏപ്രില്‍ അഞ്ചിന് ആരംഭിച്ചു . താഴെത്തട്ടില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്ബത്തിക ശാക്തീകരണവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി 2025 വരെ നീട്ടിയിട്ടുണ്ട്. പട്ടികജാതി, വർഗ, വനിതാ സംരംഭകർ എന്നിവർ വ്യവസായം തുടങ്ങുന്നതിനും ഉല്‍പ്പാദനം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിലും കൃഷിയിലും സംരംഭങ്ങള്‍ തുടങ്ങുന്നതിലും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

വനിതാ സംരംഭകരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഈ പദ്ധതിയില്‍ വായ്പ നല്‍കുന്നത്. കമ്ബനിയില്‍ 51 ശതമാനമോ അതില്‍ കൂടുതലോ ഓഹരിയുള്ള സ്ത്രീക്ക് മാത്രമേ വായ്പയുടെ ആനുകൂല്യം ലഭ്യമാകൂ.

പ്രധാനമന്ത്രി ഉജ്വല യോജന (Pradhan Mantri Ujjwala Yojana)

പ്രധാനമന്ത്രി ഉജ്വല യോജന 2016 മെയ് ഒന്നിന് സ്ത്രീകള്‍ക്കായി കേന്ദ്ര സർക്കാർ ആരംഭിച്ചു. വിറകും കല്‍ക്കരിയും കത്തിച്ച്‌ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചക വാതകം നല്‍കുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന ബിപിഎല്‍ കുടുംബങ്ങളിലെ ആളുകള്‍ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. മാത്രമല്ല, സർക്കാർ സബ്‌സിഡിയില്‍ ഗ്യാസ് സിലിണ്ടറുകളും നല്‍കുന്നു. ഇതിനുപുറമെ, ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട മറ്റ് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി കണക്ഷൻ എടുക്കുമ്ബോള്‍ 1,600 രൂപ ധനസഹായവും നല്‍കുന്നു. ഗ്യാസ് സ്റ്റൗ വാങ്ങുന്നതിന് സർക്കാർ ഇഎംഐ സൗകര്യവും നല്‍കുന്നുണ്ട്.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (Beti Bachao Beti Padhao)

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപ്പത്തില്‍ പ്രധാനമന്ത്രി ആരംഭിച്ചു. പദ്ധതിയുടെ ലക്ഷ്യം പെണ്‍കുട്ടികളുടെ ലിംഗാനുപാതം കുറയുന്നത് തടയുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ്. വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നീ മൂന്ന് മന്ത്രാലയങ്ങള്‍ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നു. പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതിയാണ് ലക്ഷ്യം. ഗാർഹിക പീഡനത്തിനോ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിനോ ഇരയാകുന്ന സ്ത്രീകളെ ഈ പദ്ധതി സഹായിക്കുന്നു. ഒരു സ്ത്രീ അത്തരം അക്രമത്തിന് ഇരയായാല്‍, പൊലീസ്, നിയമ, മെഡിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നു. ഇരയായ സ്ത്രീകള്‍ക്ക് 181 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച്‌ സഹായം തേടാം.

സൗജന്യ തയ്യല്‍ മെഷീൻ പദ്ധതി (Free Silai Machine Yojana)

തയ്യല്‍, എംബ്രോയ്ഡറി എന്നിവയില്‍ താല്‍പ്പര്യമുള്ള രാജ്യത്തെ എല്ലാ വനിതകള്‍ക്കും സൗജന്യ തയ്യല്‍ മെഷീൻ നല്‍കുന്ന പദ്ധതിയാണിത്. രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 20-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ പദ്ധതിയില്‍ അപേക്ഷിക്കാൻ കഴിയൂ. ഇതോടൊപ്പം ഭർത്താക്കന്മാരുടെ വരുമാനം 12,000 രൂപയില്‍ കൂടരുത്.

മഹിളാ ശക്തി കേന്ദ്ര പദ്ധതി (Pradhan Mantri Mahila Shakti Kendra)

2017 നവംബർ 22-ന് മഹിളാ ശക്തി കേന്ദ്ര യോജന നടപ്പിലാക്കുന്നതിന് ഇന്ത്യാ ഗവണ്‍മെൻ്റ് അംഗീകാരം നല്‍കി. സർക്കാർ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള ഈ കേന്ദ്രം എല്ലാ തലങ്ങളിലുമുള്ള സ്ത്രീകളെ അവരുടെ സ്വാഭാവിക കഴിവുകള്‍ അവരുടെ പൂർണ ശേഷിയില്‍ വികസിപ്പിക്കുന്നതിനും സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും അവരുടെ ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റികളിലും മികവ് പുലർത്താനും അവരെ പ്രാപ്തരാക്കുന്നു.

മഹിളാ ശക്തി കേന്ദ്ര യോജനയുടെ ലക്ഷ്യം സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്മാരാക്കുകയും അവരെ പരിശീലിപ്പിക്കുകയും ആവശ്യമായ കഴിവുകള്‍ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്. പ്രാദേശിക ഭരണകൂടവും സംസ്ഥാന സർക്കാരും വനിതാ ശിശു വികസന മന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടത്തുന്നത്.

സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)

2015 ജനുവരി 22 ന് സർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചു. 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനുമാണ് ഈ പദ്ധതി. അതായത്, പെണ്‍കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായുള്ള ഒരുതരം സമ്ബാദ്യ പദ്ധതിയാണിത്. 10 വയസിന് താഴെയുള്ള നിങ്ങളുടെ മകള്‍ക്ക് ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി അക്കൗണ്ട് തുറക്കാം. 250 രൂപ നിക്ഷേപിച്ച്‌ പോസ്റ്റ് ഓഫിസുകളിലും അംഗീകൃത ബാങ്കുകളിലും സുകന്യാ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്കീം പൂർത്തിയാക്കിയ ശേഷം, അക്കൗണ്ട് ആരംഭിച്ച വ്യക്തിക്ക് മുഴുവൻ പണവും നല്‍കും.

മുദ്ര ലോണ്‍ സ്കീം (Pradhan Mantri Mudra Yojana – PMMY)

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്തെ വനിതാ വ്യവസായികളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ സ്ത്രീകള്‍ക്ക് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനാകും. സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പയെടുക്കാൻ ഈ പദ്ധതി അനുവദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *