എഴുതി , വിവാദമായി, ന്യായീകരിച്ചു, ഒടുവിൽ പിൻവലിച്ചു :കശ്മീർ വിവാദ പരാമർശം കെ ടി ജലീൽ പിൻവലിച്ചു1 min read

13/8/22

തിരുവനന്തപുരം :മനസിലുള്ളത് fb യിൽ കുറിച്ചു, വിവാദമായപ്പോൾ വായിച്ചവർക്ക് മനസിലായില്ലെന്ന് പറഞ്ഞ് ന്യായികരിക്കാൻ നോക്കി, പ്രതിഷേധം രൂക്ഷമാവുകയും, പിന്തുണയുമായി ആരും എത്താതാകുകയും ചെയ്തതോടെ വിവാദമായ പോസ്റ്റ്‌ ജലീൽ പിൻവലിച്ചു.

 

തന്റെ പോസ്റ്റ്‌ പിൻവലിച്ചുകൊണ്ടുള്ള ജലീലിന്റെ FB പോസ്റ്റ്‌ 

”നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.

നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.’

ജയ് ഹിന്ദ്.

എന്നവസാനിക്കുന്നു പോസ്റ്റ്‌. ജലീലിന്റെ പരാമർശത്തിനെതിരെ ഡൽഹി പോലീസിൽ അഭിഭാഷകനായ ജി എസ് മണി പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *