കാക്ക കേന്ദ്രകഥാപാത്രമാകുന്ന കന്നഡ ഹൊറർ സിനിമ “കമാരോട്ട്‌ ചെക്പോസ്റ്റ്‌” നവംബർ ആദ്യവാരം കേരളത്തിൽ റിലീസ് ചെയ്യുന്നു.1 min read

തിരുവനന്തപുരം :കാക്ക പ്രധാന കഥാപാത്രമാകുന്ന കന്നഡ ഹൊറർ സിനിമ മലയാളം, തമിഴ് ഭാഷകളിൽ റിലീസിനൊരുങ്ങുന്നു. മിക്കവാറും ഒക്ടോബർ അവസാനമോ, നവംബർ ആദ്യമോ കേരളത്തിൽ റിലീസ് ചെയ്യാനാണ് സാധ്യത. “കമാരോട്ട്‌ ചെക് പോസ്റ്റ്‌ “എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘കാക്ക ‘പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകത ഉണ്ട്. ഒരു ചെക്പോസ്റ്റിൽ വച്ചു നടന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഹൊറർ ന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.
Pk ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പുതിയ വിതരണ കമ്പനിയായ PK ഫിലിംസ് 2019 ൽ 17സിനിമകൾ കേരളത്തിൽ വിതരണം ചെയ്യാനുള്ള തീരുമാനത്തിലാണെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *