ബാർക്കോഴ സമരം ആവശ്യമായിരുന്നു ;ഇപ്പോൾ ശരി തെറ്റുകൾ വേർതിരിക്കാനുള്ള സമയമല്ല:കാനം1 min read

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ കുറിച്ച്‌ മുന്നണി കൂട്ടായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവില്‍ നിയമസഭ സീ‌റ്റ് വിഭജനത്തിനെ കുറിച്ച്‌ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഇതിനെ കുറിച്ച്‌ മുന്നണിയും ആലോചിച്ചിട്ടില്ല. യു.ഡി.എഫിനെ തള‌ളി പറഞ്ഞ് എല്‍.എഫി.ലേക്ക് അവര്‍ വരുമ്പോൾ  എല്‍.ഡി.എഫാണ് ശരിയെന്ന് ജോസ് പറയുന്നു. അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കാനം ചോദിച്ചു.

മുന്നണിയിലെത്തി ഒരു വര്‍ഷത്തിനകം വിട്ടുപോയ പാര്‍ട്ടികളുമുണ്ട്. പഴയ നിലപാടുകള്‍ റിവ്യൂ ചെയ്യേണ്ട സമയമോ ശരിതെ‌റ്റുകള്‍ വേര്‍തിരിച്ചെടുക്കേണ്ട സമയമോ അല്ല ഇപ്പോഴെന്നും കാനം അഭിപ്രായപ്പെട്ടു.ബാർക്കോഴ സമരം ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *