ടി കെ സി കോളേജിനുള്ള സർക്കാർ NOC റദാക്കി ; കണ്ണൂർ വിസി അധികാര ദുർവിനിയോഗം നടത്തി.സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി കോളേജിന് ശുപാർശ ചെയ്തു.1 min read

11/10/22

കണ്ണൂർ :ടി കെ സി ട്രസ്റ്റിന് കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് ഹൈക്കോടതി കണ്ടെത്തി. കോളേജ് അനുവദിക്കാൻ വേണ്ടുന്ന അടിസ്ഥാന യോഗ്യതയില്ല എന്നു അപേക്ഷയിൽ നിന്നും ട്രസ്റ്റ് നൽകിയ മറ്റു രേഖകളിൽ നിന്നും വെളിവായിട്ടും ഇൻസ്പെക്ഷൻ നടത്താനും റിപ്പോർട്ട് അംഗീകരിക്കാനും വൈസ് ചാൻസലർ നടത്തിയ നടപടി തെറ്റാണെന്നു കോടതി പറഞ്ഞു.
സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമാണ് നടപടി എന്നും കോടതി നിരീക്ഷിച്ചു.

കോളേജ് അനുവദിക്കാൻ കുറഞ്ഞത് 5 ഏക്കർ വേണ്ടപ്പോൾ ടി കെ സി ട്രൂസ്റ്റിന് 3 ഏക്കർ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടേക്കർ നെൽവയൽ ആണ്. എന്നിട്ടും സിൻഡിക്കേറ്റ് അനുമതി ഇല്ലാതെ ഇൻസ്പെക്ഷൻ നടത്താൻ വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. ഇൻസ്പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. ഈ നടപടിയാണ് കോടതി രദ്ധാക്കിയത്. വൈസ് ചാന്സലർടെ നടപടികളെ കോടതി നിശിതമായി വിമർശിച്ചു.

ടി കെ സിയുടെ അപേക്ഷ സർവകലാശാല ചട്ടങ്ങൾ പ്രകാരം അവരുടെ അപേക്ഷ പരിഗണിക്കാൻ കോടതി ഉത്തരവ് ഇട്ടു. അടുത്ത അധ്യയന വര്ഷത്തേയ്ക് മാത്രമേ ഇനി പരിഗണിക്കാൻ സാധിക്കുകയുള്ളു എന് കോടതി വാക്കാൽ നിരീക്ഷിച്ചു.

ഇൻസ്പെക്ഷൻ റിപ്പോർട്ട് കോളജിനു എതിരാണ് എന്നു സർവകലാശാല അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ , അങ്ങനെ എങ്കിൽ റിപ്പോർട്ട് അംഗീകരിച്ചത് എങ്ങനെയാണ് എന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

സർവകലാശാല നടപടി ചോദ്യം ചെയ്തു ഫയൽ ചെയ്തു വിവിധ ഹർജികൾ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പാസാക്കിയത്.

ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *