തട്ടുകടയിലെ താരമായ കപ്പ മുട്ട ഉണ്ടാക്കാം വീട്ടിൽ തന്നെ1 min read

തട്ടുകടകളിലെ താരമാണ് കപ്പയും മുട്ടയും. കപ്പ മുട്ട ബിരിയാണി എന്നൊക്കെ ഇതിനെ പറയാം. സ്വാദേറിയ കപ്പ മുട്ട ബിരിയാണി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.  അതിന് ആദ്യമായിട്ട് എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാം

കപ്പ ഒരു കിലോ അത് ഉപ്പിട്ട് വേവിച്ചു വെക്കുക

സവാള-1

മല്ലിപ്പൊടി- 4 ടീസ്പൂൺ

മുളകുപൊടി- 2 ടീസ്പൂൺ

മല്ലിയില- കുറച്ച്

മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

ഇത്രയും സാധനങ്ങളാണ് കപ്പയിൽ ചേർക്കേണ്ടത്

ഇനി മുട്ടയിൽ ചേർക്കാനുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മുട്ട- 5

ഇഞ്ചി- ചെറിയ കഷ്ണം

കറിവേപ്പില- കുറച്ച്

സവാള -1

മുളകുപൊടി-1 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിയ്ക്കുക. കപ്പയിൽ ഇടാനുള്ള സവാള ഇതിലേക്കു ചേർത്ത് നല്ലതുപോലെ വഴറ്റുക നല്ല ബ്രൗൺ കളർ ആകണം. സവാള നല്ലതുപോലെ വഴന്നതിനു ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക എന്നിട്ട് നല്ലതുപോലെ ചൂടാക്കണം അല്പം വെള്ളം ഒഴിക്കണം. നല്ലതുപോലെ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ കുറച്ച് വയ്ക്കണം. അരകപ്പ് വെള്ളം ചേർക്കുക, തിളച്ച ശേഷം കപ്പ ചേർക്കുക. നന്നായി ഇളക്കണം നല്ലതുപോലെ മസാല പിടിക്കണം നല്ലതുപോലെ കപ്പയിൽ മസാല പിടിച്ചു ഉറപ്പായതിന് ശേഷം തീ ഓഫ് ചെയ്യുക.

മുട്ട തയ്യാറാക്കാനായി ആദ്യമായി ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതിനോടൊപ്പം ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക നല്ലതുപോലെ വഴന്നതിനു ശേഷം ഒരു ടീസ്പൂൺ മുളക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക ഇത് വഴന്നു വരുമ്പോൾ അല്പാല്പമായി എണ്ണയൊഴിക്കുക. അഞ്ചു മുട്ട ചേർക്കുക നന്നായി യോജിപ്പിച്ച് നല്ലതുപോലെ ചിക്കിയെടുക്കുക. ഇതിലേക്ക് കപ്പ് ഇട്ടുകൊടുക്കണം. കപ്പ നന്നായി കൊത്തിയുടക്കുക. കറിവേപ്പിലയും മല്ലിയിലയും ചേർത്ത് കൊടുക്കുക എന്നിട്ട് അവസാനമായി സവാള കൊത്തിയരിഞ്ഞു മുകളിൽ വിതറുക. സ്വാദേറിയ കപ്പ മുട്ട ബിരിയാണി ഇതാ തയ്യാറായി കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *