പുരസ്‌കാര നിറവിലും എളിമ കൈവിടാതെ അഡ്വ. സുരേഷ്, പുരസ്‌കാരം പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ്‌.1 min read

തിരുവനന്തപുരം :പുരസ്‌കാര നിറവിലും എളിമ കൈവിടാതെ ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ.എസ് സുരേഷ്. ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം  തന്നെ തേടിയെത്തിയപ്പോഴും എല്ലാം സാധരണകാരായ പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. തിരുവനന്തപുരം ജില്ലയിൽ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതിനായി രാപകൽ അധ്വാനിച്ചതിനുള്ള അംഗീകാരമായാണ് സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സുരേഷിന് നൽകിയത്. പാർട്ടിക്ക് വേണ്ടി തനിക്കൊപ്പം നിന്ന് പ്രവർത്തിച്ച ബൂത്തുതലം മുതലുള്ള പ്രവർത്തകർക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. 

ഫേസ്ബുക്ക് പോസ്റ്റ്‌  ഇങ്ങനെ തുടങ്ങുന്നു,

“കർമ്മ ശ്രേഷ്ഠാ പുരസ്കാരം 2020” ലഭിച്ചു; ജില്ലയിലെ ആയിര കണക്കായ പ്രവർത്തകർക്ക് സമർപ്പിക്കുന്നു.

സ്‌റ്റേറ്റ് എക്സ് സർവ്വീസ് ലീഗാണ് പുരസ്കാരം നൽകിയത്
ശ്രീ. ഓ.രാജഗോപാൽ MLA, ശ്രീ.എം. വിൻസന്റ് MLA എന്നിവർ പങ്കെടുത്ത സമ്മേളനത്തിൽ വച്ച് സ്വീകരിച്ചു.
പ്രവർത്തകർ അവരുടെ ഹൃദയത്തിൽ നിന്ന് നൽകുന്ന സ്നേഹവും , ബഹുമാനവുമാണ് ഒരു പൊതുപ്രവർത്തകന് ലഭിക്കാവുന്ന ഏറ്റവുംവലിയ പുരസ്കാരം എന്ന് എനിക്കറിയാം. ആയിര കണക്കിന് പ്രവർത്തകരിൽ നിന്ന് അത് എനിക്ക് വേണ്ടുവോളം ലഭിക്കുന്നുമുണ്ട്,
പക്ഷേ, രാജ്യത്തിനായി സർവ്വതും സമർപ്പിച്ച ധീരജവാൻമാരുടെ കേരളത്തിലെ ഏക സംഘടന അതിനായി എന്നെ തെരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി. എന്നെ ഞാനാക്കിയ എന്റെ സഹപ്രവർത്തകരോടും , പുരസ്കാരം നൽകിയ സ്‌റ്റേറ്റ് എക്സ് സർവ്വീസ് ലീഗിനും നന്ദി…നന്ദി….നന്ദി.
ഇന്ത്യഭരിക്കുന്ന പാർട്ടിയെ ചിട്ടയായ പ്രവർത്തനത്തിലൂടെ വളർത്തിയെടുത്ത് തിരുവനന്തപുരത്ത് അഞ്ചര ലക്ഷത്തിനു മേൽ വോട്ട് നേടിയതും , കേരളത്തിലെ BJP യുടെ ആദ്യ MLA യെ ജയിപ്പിച്ചതും. തിരുവനന്തപുരം നഗരസഭയിൽ 35 കൗൺസിലറൻമാരുമായി BJP പ്രതിപക്ഷത്ത് എത്തിയതും , ജില്ലയിൽ 250 ഓളം ജനപ്രതിനിധികൾ വിജയിച്ചതും , 4 പഞ്ചായത്തുകളിൽ ആദ്യമായി ഭരണം ലഭിച്ചതും, എന്റെ സ്വന്തം ഗ്രാമപഞ്ചായത്ത്‌ വാർഡും , ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും, ജില്ലാ പഞ്ചായത്ത് ഡിവിഷനും , ഗ്രാമ പഞ്ചായത്ത് ഭരണവും BJP ക്ക്‌ ലഭിച്ചതും, കീർത്തി പത്രത്തിലുണ്ട്. കേന്ദ്ര സർക്കാർ തിരുവനന്തപുരത്ത് നടപ്പാക്കിയ 7500 കോടിയുടെ വികസന സംരംഭങ്ങളുടെ പ്രേരണയും ഞാനാണന്ന കണ്ടെത്തലിലാണ് പുരസ്കാരം
പക്ഷേ എന്താണ് സത്യം :
ഞാൻ ഒരു നിമിത്തം മാത്രം
നൂറുകണക്കിന് ബൂത്ത് തലപ്രവർത്തകരുടെ രാപകൽ ഭേദമില്ലാത്ത കഠിനാധ്വാനമാണ്
ഈ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ
ആയതിനാൽ……..
ആയിരകണക്കായ കർമ്മ ശ്രേഷ്ഠരായ പ്രവർത്തകർക്കായി ഈ പുരസ്കാരം സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *