ജമ്മു കശ്മീരിൽ എനന്ത്നാഗിൽ മൂന്ന് ഭീകരെ ഇന്ത്യൻ സൈന്യം വധിച്ചു.1 min read

ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. സോപോരയില്‍ വ്യാഴാഴ്ച പുലര്‍ച്ച ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കര്‍ ഇ ത്വയിബ ഭീകരരെയാണ് പിടികൂടിയത്. പ്രദേശത്ത് ആയുധക്കടത്തില്‍ സജീവമായിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *