കാറ്റാടി .വിനീത് ശ്രീനിവാസൻ്റെ കുറുമ്പി പെണ്ണ് ജനഹൃദയങ്ങളിൽ1 min read

9/2/22

വിനീത് ശ്രീനിവാസൻ്റെ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്പിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻ്റിംഗാണ് ഈ ഗാനം .മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന ജോൺ കെ.പോളിൻ്റെയാണ് കാറ്റാടിയുടെ ആശയവും, ഗാനരചനയും, സംവിധാനവും. ട്രീം ബെഡ്സ് എൻ്റർടെയ്നർ നിർമ്മിച്ച കാറ്റാടി സൈനമ്യൂസിക് വീഡിയോയാണ് റിലീസ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അജോ എം സാമുവേൽ ആണ് കാറ്റാടിയിൽ നായകനായി എത്തുന്നത്.
പിറന്നു വീണ നാടിനെ കെട്ടിപ്പുണരുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് കാറ്റാടിയിലൂടെ അവതരിപ്പിക്കുന്നത്.

സ്വന്തം നാടിനോടുള്ള വൈകാരിക ബന്ധത്തിൻ്റെയും, കുടുംബ ബന്ധങ്ങളുടെയും, ബാല്യകാല സൗഹ്യദങ്ങളുടെയുമൊക്കെ ഹ്യദയസ്പർശിയായ ആവിഷ്കാരമാണ് കാറ്റാടി. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഈ ആൽബം ജനമനസിൽ ഇടം നേടിക്കഴിഞ്ഞു.

പുതിയ മലയാള സിനിമകളിലൂടെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച എറിക്ക് ജോൺസനാണ് കാറ്റാടിയിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
സൈന മ്യൂസിക്കിൻ്റെ ബാനറിൽ ട്രീ ബെഡ്സ് എൻ്റർടെയ്നർ നിർമ്മിക്കുന്ന കാറ്റാടിയുടെ ആശയം, ഗാനരചന, സംവിധാനം -ജോൺ കെ.പോൾ, സംഗീതം – എറിക്ക് ജോൺസൻ, ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിംഗ് -ഫിൻ ജോർജ് വർഗീസ്

,

പി.ആർ.ഒ- അയ്മനം സാജൻ
അജോ എം സാമുവേൽ, പ്രമോദ് വെളിയനാട്, നോബിൾ ജോസ്, ജിപ്സൺ റോച്ച, കുമാരി ഇവാനിയ നാഷ് എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published.