നെഗറ്റിവ് കമന്റുകളെ അതിജീവിച്ച “കെങ്കേമം” പ്രേക്ഷകരിലേക്ക്1 min read

24/5/23

മികച്ച ടെക്നീഷ്യന്മാരും, താരനിരയുമുള്ള , എന്നാൽ കുഞ്ഞു സിനിമ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിൽ ഇടം പിടിച്ചു തുടങ്ങിയ സിനിമയാണ് കെങ്കേമം. ഓരോ ചുവടുവയ്പ്പും സസൂഷ്മം ശ്രദ്ധിച്ചു വിലയിരുത്തി വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ആയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഇത് പടക്കമാണ്, തുടങ്ങിയ കമൻ്റുകൾ സഹിക്കേണ്ടി വന്നു. എന്നാൽ ചിത്രത്തിന്റെ ട്രൈലെർ കണ്ട് ഇഷ്ടപെട്ടത് കൊണ്ടാണ് ടി സീരീസ് എന്ന മികച്ച കമ്പനി മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കുന്നത്. അതൊരു വാർത്തയായിരുന്നൂ. കുഞ്ഞിപ്പടം എങ്ങനെ ഇത്ര വലിയ കമ്പനി വാങ്ങി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പലതും ഉണ്ടായി. എന്നാൽ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടു വച്ച കെങ്കേമത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ ഒരു ലിറിക്കൽ വീഡിയോ റിലീസ് ചെയ്ത് , അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഒരു രാത്രികൊണ്ട് 29 ലക്ഷം വ്യൂസും 7200 ലൈക്കും, നൂറു കണക്കിന് കമന്റുകളും ആണ് ആദ്യമായി റിലീസ് ചെയ്ത ഗാനത്തിന് ജനങ്ങൾ നൽകിയ വരവേൽപ്പ്. ശ്രീനിവാസ് ആലപിച്ച, ദേവേശ് ആർ നാഥ്‌ സംഗീതം പകർന്ന് ഹരിനാരായണൻ രചിച്ച വരികളുമായി മലയാളിയുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് യാനം യാനം എന്ന ഈ മാസ്മരിക ഗാനം!

സിനിമ ഒരു സംവിധായകന്റെ കൈവലയങ്ങളിലൂടെ തന്നെ ഉണ്ടാകുന്ന സൃഷ്ടിയാണ് എന്ന് കെങ്കേമം തെളിയിച്ചിരിക്കുകയാണ്.അതിൽ ചെറുത് വലുത് എന്നൊന്നും ഇല്ല. പ്രേക്ഷകന് മികച്ച സിനിമ നൽകുവാൻ സാദ്ധ്യമായാൽ, അവരെ എന്റെർറ്റൈൻ ചെയ്യാൻ സാധിച്ചാൽ, തീർച്ചയായും ജനം സ്വീകരിക്കും എന്നത് തന്നെയാണ് ഇന്നുവരെയുള്ള സിനിമാ ചരിത്രം.എന്ന് ചിത്രത്തിന്റെ സംവിധായകൻ ഷാഹ്‌മോൻ ബി പാറേലിൽ അടിവരയിട്ടു പറയുന്നൂ. സിനിമയുടെ വിജയ ഫോർമുല ഈ ചിത്രത്തിലുമുണ്ട് എന്നും അദ്ദേഹം അവകാശപ്പെടുന്നൂ.
വലിയ കാൻവാസ്‌ ആവശ്യമില്ലാത്ത ,ടെക്നിക്കൽ പെർഫെക്ഷൻ കൂടുതൽ വേണ്ട സിനിമയാണ് കെങ്കേമം. ഏകദേശം 6000 ൽ അധികം റോട്ടോ ഫ്രെയിമുകളും, 8 മിനിറ്റോളം ഗ്രാഫിക്‌സും ചേർന്ന കെങ്കേമം തീയേറ്ററുകളിൽ നിങ്ങളെ രസിപ്പിക്കും.എങ്കിലും ചിത്രത്തിന്റെ സബ്ജക്ട് തന്നെയായിരിക്കും ഹീറോ എന്നും ഷാമോൻ കൂട്ടിച്ചേർക്കുന്നൂ.
മുഴുനീള കോമഡി ചിത്രമായ ‘കെങ്കേമം’ റാംജിറാവ് സ്പീക്കിങ്, രോമാഞ്ചം എന്നീ ജോണറിൽ ഉൾപ്പെടുത്താവുന്ന കോമഡി ത്രില്ലെർ ആണ് എന്ന് നിസ്സംശയം പറയാം.

ഭാസ്‌ക്കർ ദി റാസ്കൽ, ആറാട്ട് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകൻ ആയ വിജയ് ഉലഗനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഭീഷ്മ, പുലിമുരുഗൻ തുടങ്ങിയ ചിത്രങ്ങളുടെ ആർട്ട് ഡയറക്റ്റർ ആയ ജോസഫ് നെല്ലിക്കൽ ആണ് കെങ്കേമത്തിന്റെ ആർട്ട് ഡിസൈനർ. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മഹാവീര്യർ തുടങ്ങിയ ചിത്രങ്ങളുടെ മേക്കപ്പ് നിർവഹിച്ച ലിബിൻ മോഹൻ ആണ് കെങ്കേമത്തിൻ്റ മേക്കപ്പ് മാൻ . വി എഫ് എക്സ്- നി കോക്കോനട്ട് ബഞ്ച്, വസ്ത്രാലങ്കാരം -ഭക്തൻ മാങ്ങാട്, എഡിറ്റർ -സിയാൻ ശ്രീകാന്ത്, കളറിസ്റ്റ് – സുജിത് സദാശിവൻ , പി .ആർ .ഒ- അയമനം സാജൻ. പരസ്യകല -കോളിൻസ് ലിയോഫിൻ

ഇത്രയധികം പ്രഗത്ഭർ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ, വർക്കുകൾ പുരോഗമിക്കുമ്പോൾ ,എല്ലാവർക്കും, അഭിമാനിക്കാൻ കഴിയുന്ന ഒരു വലിയ സർപ്രൈസും ഉടൻ ഉണ്ടാകും എന്ന ശുഭ പ്രതീക്ഷയും അണിയറ പ്രവർത്തകർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *