മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ1 min read

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തെത്തുന്നത്. ഓരോ മലയാളിക്കും അഭിമാനവും, യുവാക്കളുടെ ഹരവുമായ ചിത്രേഷ് നടേശൻ, കെങ്കേമത്തിലൂടെ പ്രേക്ഷകരുടെ മനസിൽ കൂടുതൽ ഇടം നേടും എന്നത് ഉറപ്പാണെന്ന് ചിത്രത്തിൻ്റെ സംവിധായകനും, അണിയറ പ്രവർത്തകരും വിശ്വസിക്കുന്നു .

ഒത്തിരി പ്രത്യേകതകളുള്ള കെങ്കേമം സിനിമയിൽ ചിത്രേഷ് നടേശൻ,സിദ്ധാർഥ് എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. കൂടുതൽ വിശേഷങ്ങൾ ഒന്നും അണിയറക്കാർ പുറത്തു വിട്ടിട്ടില്ല എങ്കിലും ,നടേശൻ്റ അരങ്ങേറ്റം മലയാളസിനിമക്ക് ഒരു സർപ്രൈസ് തന്നെയാണ്.

എങ്ങിനെയെങ്കിലും ജീവിതത്തിൽ ജയിക്കണം എന്നാഗ്രഹിക്കുന്ന മൂന്നു ചെറുപ്പക്കാരും അവരുടെ ജയിക്കാനുള്ള പോരാട്ടവും, അതിനിടയിലെ മണ്ടത്തരങ്ങളും ഹാസ്യരൂപേണ വരച്ചു കാട്ടുന്ന ഒരു കോമഡി ചിത്രമാണ് കെങ്കേമം .റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ ജോണറിൽ വരുന്ന ചിത്രം ,വ്യത്യസ്തമായ തീയേറ്റർ എക്സ്‌പീരിയൻസ് നൽകുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള മേക്കിങ് സ്റ്റൈൽ ആണ് പരീക്ഷിച്ചിട്ടുള്ളത്.കെങ്കേമം കെങ്കേമമാക്കുവാൻ ഇനിയും പല വിശേഷങ്ങളും പ്രേക്ഷകർക്കായി പുറത്തുവിടുമെന്ന്, സംവിധായകൻ ഷാമോൻ ബി പാറേലിൽ പറഞ്ഞു.

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന കെങ്കേമം ഷാമോൻ ബി പാറേലിൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – വിജയ് ഉലഗനാഥ്, എഡിറ്റിംഗ് -ചിയാൻ ശ്രീകാന്ത്, സംഗീതം – ദേവേഷ് ആർ.നാഥ്, കല – ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം – ഭക്തൻ മങ്ങാട്, മേക്കപ്പ് – ലിബിൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷറഫ് കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടർ – ഫാസിൽ പി ഷാഹ് മോൻ, ഫൈസൽ ഫൈസി, പരസ്യകല – ലിയോഫിൽ കോളിൻ, പി.ആർ.ഒ- അയ്മനം സാജൻ

ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ ജോസഫ്, സലിം കുമാർ, അബു സലിം, സിദ്ധിഖ് ഇസ്മായിൽ, ഇടവേള ബാബു, മോളി കണ്ണമാലി, അരിസ്റ്റോ സുരേഷ്, ബാദുഷ, കലാഭവൻ ഹനീഫ്, നിയാസ് ബക്കർ, സുനിൽ സുഗത, സാജു നവോദയ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *