നവകേരള സദസ്; സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള സർക്കാർ ഉത്തരവ് തടഞ്ഞു1 min read

 

കൊച്ചി :നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടു നൽകാൻ ഉള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

നവകേരളയാത്രയിൽ ആളുകളെ എത്തിക്കാൻ സംഘാടക സമിതി അവശ്യപ്പെടാൽ സ്കൂൾ ബസുകൾ വിട്ട് നൽകണം എന്ന വിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പിലാക്കാരുതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കാസർഗോഡ്,
കൊട്ടോടി സ്വദേശിയായ ഫിലിപ്പ് ജോസഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

വിദ്യാർത്ഥിനിയായ തന്റെ മകളും മറ്റു കുട്ടികളും സ്കൂൾ ബസ് ഉപയോഗിക്കുന്നതാണെന്നും, പ്രവർത്തി ദിവസം ബസ് വിട്ടു നൽകാൻ ഉള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഹർജിക്കാരൻ വാദിച്ചു. മാത്രമല്ല മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരവും പെർമിറ്റ് പ്രകാരവും സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക് മാത്രമേ ഉപയോഗിക്കാവൂ എന്നു നിഷകർശിച്ചിട്ടുണ്ട്. അതു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. പ്രവർത്തി ദിവസങ്ങളിൽ പോലും അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരും നവകേരള യാത്രയിൽ നിശ്ചയമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വാക്കാൽ ഉള്ള നിർദേശം നൽകിയിട്ടുണ്ടന്നും, ഇത്തരം നിർദേശങ്ങൾ സ്കൂളിന്റെ പ്രവർത്തനതെയും വിദ്യാർത്ഥികളേയും മോശമായി ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജിക്കാരന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.

ഹർജിക്കാരനുവേണ്ടി അഡ്വ. എൻ.ആനന്ദ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *