കേരള സർവകലാശാല സെനറ്റ് ഇലക്ഷൻ ബാലറ്റ് സുതാര്യത ഉറപ്പ് വരുത്തണം: കെ.യു.ടി.ഒ.1 min read

18/4/23

തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് ഇലക്ഷനിലെ ബാലറ്റ് സുതാര്യതയും രഹസ്യസ്വഭാവവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വൈസ് ചാൻസലർക്ക് നിവേദനം നൽകി. സെനറ്റ് ഇലക്ഷനിലെ രഹസ്യസ്വഭാവത്തെ കുറിച്ച് കേരളത്തിലെ വിവിധ സർവകലാശാലകളിൽ പരാതികൾ ഉയർന്നിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സെനറ്റ് ഇലക്ഷനിലെ ഇത്തരം പ്രവണത ചൂണ്ടി കാണിച്ച് കോടതിയെ സമീപിക്കുകയും ഇലക്ഷൻ ബാലറ്റ് മുഴുവൻ ഇടകലർത്തിയ ശേഷം മാത്രം വോട്ടർക്ക് നൽകാവൂ എന്ന് കോടതി ഉത്തരവിടുകയും ചെയ്‌തു. ഇതിന് സമാനമായ കുസറ്റിലെ കേസ് കോടതിയുടെ പരിഗണയിലാണ്.

എം.ജി. യൂണിവേഴ്സിറ്റിയിലെ കോടതി വിധിക്ക് അനുസൃതമായി കേരളയിലും ബാലറ്റിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.യു.ടി.ഒ വൈസ് ചാൻസലറെ സമീപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *