സംസ്ഥാനത്ത് തിങ്കളാഴ്ചക്ക് ശേഷം ഇളവുകൾ, 4സോണുകളായി തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചു.1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇളവുകൾലഭിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ച് സോണുകൾ നിലവിൽ വന്നു.

_സംസ്ഥാനത്ത് നാല് സോണുകള്‍; റെഡ്, ഓറഞ്ച് A, ഓറഞ്ച് B, ഗ്രീന്‍_

റെഡ് : കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം – മേയ് 3 വരെ പൂര്‍ണ ലോക്ഡൗണ്‍

ഓറഞ്ച് A : പത്തനംതിട്ട, എറണാകുളം, കൊല്ലം – 24നുശേഷം ഭാഗിക ഇളവുകള്‍

ഓറഞ്ച് B : ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ – 20നുശേഷം ഭാഗികഇളവ്

ഗ്രീന്‍ : കോട്ടയം, ഇടുക്കി – 20നുശേഷം വിപുലമായ ഇളവുകൾ.

ഒറ്റയക്ക നമ്പറുള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓടിക്കാം

ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി നിരത്തിലിറക്കാം

അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല; സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇളവ്

കാറില്‍ ഡ്രൈവര്‍ക്കുപുറമേ പിന്‍സീറ്റില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം

ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗങ്ങള്‍ ആണെങ്കില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം

ഓറഞ്ച് A, B, ഗ്രീന്‍ സോണ്‍ പട്ടണങ്ങളില്‍ ഹ്രസ്വദൂരബസ് സര്‍വീസിന് അനുമതി

ഒരു ട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത് ; ജില്ലാ അതിര്‍ത്തി കടക്കരുത്

യാത്രക്കാര്‍ മാസ്ക് ധരിക്കണം; ബസില്‍ നിന്നുള്ള യാത്ര പാടില്ല

 

രാജ്യാന്തര, സംസ്ഥാനാന്തര, അന്തര്‍ ജില്ലാ യാത്രകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍

വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിങ് മോളുകള്‍

ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്്സ്, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം

സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, മത, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍

ആരാധനാലയങ്ങള്‍ തുറക്കരുത്; ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ല

വിവാഹങ്ങളിലും മൃതദേഹസംസ്കാര ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ പാടില്ല. ഇവ ഗ്രീൻ സോണിൽ പാടില്ല.

ഓറഞ്ച് എ, ബി മേഖലയിൽ സിറ്റി ബസ് അനുവദിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ ഇളവ്. ബസ്സിൽ രണ്ട് പേ‍ർക്ക് ഇരിക്കാനാകുന്ന സീറ്റിൽ ഒരാൾക്ക് മാത്രമേ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകാനാകില്ലെന്നർത്ഥം. ഒപ്പം ജില്ല വിട്ട് പോകുന്ന തരത്തിലുള്ള യാത്രയും അനുവദിക്കില്ല.

ഓറഞ്ച് കാറ്റഗറികളിൽ അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റോഫീസുകൾ എന്നിവ തുറക്കാം. റെഡ് സോൺ ഒഴികെ ഉള്ള മേഖലകളിൽ അവശ്യ സാധനം വിൽക്കുന്ന കടകളുടെ സമയം കൂട്ടി. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് ഏപ്രിൽ 20-ന് ശേഷം പുതുക്കിയ സമയം. റെഡിൽ ഇത് രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെയായി തുടരും.

റെഡ് ഒഴികെ എല്ലാ സോണുകളിലും ഹോട്ടലുകൾ തുറക്കാൻ അനുമതിയുണ്ടെന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. രാത്രി 7 മണി വരെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. രാത്രി എട്ട് മണി വരെ പാഴ്സൽ നൽകാൻ അനുമതിയുണ്ടാകും.

റെഡ് സോൺ ഒഴികെയുള്ള എല്ലാ സോണുകളിലും കെട്ടിട നിർമാണത്തിനും അനുമതി കിട്ടും. പക്ഷേ, സാമൂഹ്യാകലം പാലിച്ചാകണമെന്നത് നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *