സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിടും, പൊതുയോഗങ്ങൾക്കും, സമ്മേളനങ്ങൾക്കും നിയന്ത്രണം, മാളുകളിലും നിയന്ത്രണം1 min read

തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കുന്നു. ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ തീരുമാനമായത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഈ മാസം 21 മുതലാണ് ക്ലാസുകൾ അടയ്ക്കുക.

.പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ കൈക്കൊള്ളും.

കൂടാതെ സാമൂഹിക സാംസ്‌കാരിക, സമുദായിക പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. TPR 30%ഉള്ള ജില്ലകളിൽ പൊതുപരിപാടികൾ പാടില്ല. TPR 20%ഉള്ള ജില്ലകളിൽ 50പേർ മാത്രമേ പങ്കെടുകാവൂ എന്നും നിർദേശങ്ങൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *