സർവകലാശാലകളുടെ ഭരണത്തിൽ സർക്കാർപിടിമുറുക്കുന്നു; ഉദ്യോഗകയറ്റത്തിന് പ്രത്യേക സ്ക്രീനിംഗ്1 min read

തിരുവനന്തപുരം :സർവ്വകലാശാലകളുടെ ഭരണം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ ശമ്പളകമ്മിഷൻ സർക്കാരിന് സമർപ്പിച്ചു. സർവ്വകലാശാല ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയെങ്കിലും ഇതേവരെ വിശദമായ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. പെൻഷൻ പരിഷ്കാരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ അധിക സാമ്പത്തിക ബാധ്യത സർവകലാശാലകൾ ഏറ്റെടുക്കണമെന്ന വ്യവസ്ഥ കൂട്ടുചേർത്തതുകൊണ്ട് പെൻഷൻപരിഷ്കാരണം മിക്ക സർവകലാശാലകളും നടപ്പാക്കിയിട്ടില്ല.

ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാർക്ക് മുകളിലുള്ള തസ്തികകളിലേക്കുള്ള iഉദ്യോഗകയറ്റങ്ങൾ സീനിയാറിറ്റിക്ക് പകരം വ്യക്തമായ സ്ക്രീനിംഗ് മാനദണ്ഡങ്ങളുടെ അടിസ്ഥാ നത്തിലാകണമെന്നും, അനാവശ്യമായിട്ടുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ് തസ്തികകൾ നിർത്തലാക്കണമെന്നും സർവ്വകാലാശാല ഭരണ സംവിധാനം പൂർണമായും നവീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു.

സർവ്വകലാശാല ഭരണതലത്തിൽ ഇ – ഗവേണൻസും ഡിജിറ്റലൈസേഷനും കൊണ്ടുവരണം. സർവ്വകലാശാല ലൈബ്രറികളുടെ പ്രവർത്തനം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശപ്രകാരം പുന: ക്രമീകരിക്കണം.സംസ്ഥാനത്തെ എല്ലാ സർവകലാശാല ലൈബ്രറികളെയും സോഫ്റ്റ്‌വെയർ മുഖേന പരസ്പരം ലിങ്ക്ചെയ്യണ ണമെന്നും വിലപിടിപ്പുള്ള പുസ്തകങ്ങൾ ഇന്റർ ലൈബ്രറി ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കണമെന്നും, സർവ്വകലാശാലകളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും സർവകലാശാലകളുടെ പ്ലാനിങ് ഡെവലപ്പ്മെന്റ് വിഭാഗത്തിൽ സാങ്കേതിക പരിജ്ഞാനമുള്ളവരെ .നിയമിക്കണമെന്നും, സെകട്ടറിയേറ്റ് സർവ്വീസിൽ ഇല്ലാത്ത സെക്ഷൻ ഓഫീസർ, പൂൾ ഓഫീസർ തസ്തികൾ നിർത്തലാക്കണമെന്നും ഒൻപതാം ശമ്പള കമ്മിഷൻ നിർത്തലാക്കിയ അനുപാത പ്രൊമോഷനുകൾ കാർഷിക സർവ്വകലാശാലയിൽ തുടരുന്നത് തടയുന്നതി നാവശ്യമായ ഭേദഗതികൾ ഉടനടി സർവകലാശാല ചട്ടങ്ങളിൽ വരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

സർവകകശാല ഭരണത്തിന് അനുയോ ജ്യമായി പ്രത്യേക ഓഫീസ് മാന്വൽ തയ്യാറാക്കണമെന്നും പുതുതായി നിയമിക്കപെടുന്നവർക്ക് സർവകലാശാല ചട്ടങ്ങളിലും ഭരണകാര്യങ്ങളിലും പരിശീലനം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

പുതുക്കിയ ശമ്പളസ്കെയിലുകളും നിർദ്ദേശങ്ങളും അടങ്ങിയ പ്രത്യേക ഉത്തരവ് സർക്കാർ ഉടനടി പുറത്തിറക്കും.

അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിയമിച്ച ഒൻപതാം ശമ്പള കമ്മീഷൻ മുതലാണ് സർവകലാശാല ശമ്പള പരിഷ്കരണം സർക്കാരിന്റെ ശമ്പള കമ്മിഷന്റെ പരിധിയിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *