ഓണത്തിന് കിറ്റിന് പുറമെ അരിയും,പഞ്ചസാരയും നൽകും :മന്ത്രി ജി. ആർ. അനിൽ1 min read

3/8/22

തിരുവനന്തപുരം :ഈ ഓണത്തിന് ഓണകിറ്റിന് പുറമെ സബ്‌സിഡിനിരക്കിൽ    5കിലോ വീതം പച്ചരിയും, കുത്തരിയും, ഒരുകിലോ പഞ്ചസാരയും നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടലുകളാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 10 മുതല്‍ ഓണകിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടലുകളാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 10 മുതല്‍ ഓണ കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ് ഉള്‍പ്പെടെ 14 ഇനം സാധനങ്ങളടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം മേളകള്‍ 27ന് ആരംഭിക്കും.

സെപ്തംബര്‍ ആറ് വരെ നീളുന്ന വില്‍പ്പനകളിലൂടെ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വെട്ടിക്കുറച്ച ഗോതമ്പിനു പകരം റാഗി, വെള്ള കടല എന്നിവ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *