പ്ലസ്​ വൺ പ്രവേശനം; അപേക്ഷകൾ ജൂലൈ 4 മുതൽ സ്വീകരിക്കും . ഈ വർഷം മുതൽ നീന്തലിന് ബോണസ് പോയിന്റ് ഇല്ല.1 min read

30/6/22

തിരുവനന്തപുരം :സംസ്ഥാനത്ത് പ്ലസ് ​ വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം  ജൂലൈ 4 മുതൽ ആരംഭിക്കും . ഈ വർഷം മുതൽ നീന്തലിന് ബോണസ് പോയിന്റ് ഇല്ല. LSS, USS, NMMS വിജയികൾക്കും +1 പ്രവേശനത്തിൽ മുൻഗണന നൽകും.ഭേ​ഗ​ദ​തി വ​രു​ത്തി​യ പ്രോ​സ്​​പെ​ക്ട​സി​ന്​ അം​ഗീ​കാ​രം വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്​ ജൂ​ലൈ നാ​ലി​ലേ​ക്ക്​ നീ​ളും. ​ബു​ധ​നാ​ഴ്ച പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​​ തീ​രു​മാ​നം.

പ്രൊസ്​​പെ​ക്ട​സ്​ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തി​നു​ ശേ​ഷം ജൂ​ലൈ മൂ​ന്നി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും. നാ​ലു​ മു​ത​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങാ​നും ധാ​ര​ണ​യാ​യി. നേ​ര​ത്തേ ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ങ്ങാ​നാ​യി​രു​ന്നു ധാ​ര​ണ.

പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ത​ന്നെ പാ​ല​ക്കാ​ട്​ മു​ത​ൽ ​കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 30 ശ​ത​മാ​ന​വും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 20 ശ​ത​മാ​ന​വും സീ​റ്റ്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശി​പാ​ർ​ശ​യും മ​ന്ത്രി​ത​ല യോ​ഗം അം​ഗീ​ക​രി​ച്ചു. കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​യും അ​നു​വ​ദി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *