സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത ;9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി1 min read

4/8/22

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് പ്രവചനം. മലമ്പുഴ, തെന്മല ഡാമുകൾ നാളെ തുറക്കും. പലയിടത്തും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പുഴയുടെ കരകളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ നാളെയും അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

ജില്ലയിലെ മന്ത്രിമാരുടെ ഇടപെടൽ കാരണം ചാലക്കുടിക്ക് കൂടുതൽ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.

 

Leave a Reply

Your email address will not be published.