കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നോവല്‍ നിരീശ്വരന്‍1 min read

2017 ലെ അകാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരനാണ് മികച്ച നോവല്‍.  വീരാന്‍ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായും അയ്മനം ജോണിന്റെ ഇതാരാചാരങ്ങളുടെ ചരിത്ര പുസ്തകം മികച്ച ചെറുകഥയായും തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയാണ് സമ്മാനത്തുക.

മറ്റ് അവാര്‍ഡുകള്‍

സമഗ്രസംഭാവന- പഴവിള രമേശൻ, എം.പി.പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ.ജോസ്(30,000 രൂപ)

വിശിഷ്ടാംഗത്വം-ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ  (ഫെല്ലോഷിപ്പ്–50,000 രൂപ)

വിവിധ ശാഖകളിലെ അക്കാദമി അവാർഡുകൾ (25,000 രൂപ)

എസ്.വി.വേണുഗോപാലൻ നായർ (നാടകം–സ്വദേശാഭിമാനി), കൽപറ്റ നാരായണൻ (സാഹിത്യവിമർശനം–കവിതയുടെ ജീവചരിത്രം), എൻ.ജെ.കെ.നായർ (വൈജ്ഞാനിക സാഹിത്യം–നദീവിജ്ഞാനീയം), ജയചന്ദ്രൻ മൊകേരി (ജീവചരിത്രം/ ആത്മകഥ–തക്കിജ്ജ എന്റെ ജയിൽജീവിതം), സി.വി.ബാലകൃഷ്ണൻ (യാത്രാവിവരണം–ഏതേതോ സരണികളിൽ), രമാ മേനോൻ (വിവർത്തനം–പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു), വി.ആർ.സുധീഷ് (ബാലസാഹിത്യം–കുറുക്കൻമാഷിന്റെ സ്കൂൾ), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (ഹാസസാഹിത്യം–എഴുത്തനുകരണം അനുരണനങ്ങളും)

എന്‍ഡോവ്മെന്റ്കൾ

പി.പവിത്രൻ (ഭാഷാശാസ്ത്രം,വ്യാകരണം–മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), മുരളി തുമ്മാരുകുടി (ഉപന്യാസം–കാഴ്ചപ്പാടുകൾ), പി.കെ.ശ്രീധരൻ (വൈദികസാഹിത്യം–അദ്വൈതശിഖരം തേടി), എസ്.കലേഷ് (കവിത–ശബ്ദമഹാസമുദ്രം), അബിൻ ജോസഫ് (ചെറുകഥാ സമാഹാരം–കല്യാശ്ശേരി തീസിസ്), ഡോ.പി.സോമൻ (വൈജ്ഞാനിക സാഹിത്യം–മാർക്സിസം ലൈംഗികത സ്ത്രീപക്ഷം), ശീതൾ രാജഗോപാൽ (പ്രബന്ധമൽസരം)

Leave a Reply

Your email address will not be published. Required fields are marked *