സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധികളെ നൽകാൻ  വിസി മാർക്ക് ഗവർണറുടെ നിർദ്ദേശം1 min read

തിരുവനന്തപുരം :വിസി മാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി സർവ്വകലാശാല പ്രതിനിധിയെ നൽകാൻ അടിയന്തിനടപടി കൊള്ളാൻ വൈസ് ചാൻസർമാർക്ക് ഗവർണർ നിർദേശം നൽകി.കേരള,എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെ ടി യു, അഗ്രിക്കച്ചർ, ഫിഷറീസ്, വിസി മാർക്കണ് രാജ് രാജഭവനിൽ നിന്ന്  കത്തയച്ചത്. ഒരു മാസത്തിനുള്ളിൽ യോഗം വിളിച്ചുചേർത്ത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്നും, യൂണിവേഴ്സിറ്റി നടപടികൾ കൈകൊള്ളുന്നില്ലെങ്കിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമന നടപടികളുമായി മുന്നോട്ടു പോകുമെ ന്നുമാണ് കത്തിന്റെ ഉള്ളടക്കം.
കേരള സർവകലാശാലയുടെ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ഹർജ്ജിയിൽ കേരള ഹൈക്കോടതി തന്നെ മാസങ്ങൾക്കു മുമ്പ്തന്നെ ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവ് നൽകിയിരുന്നു.

അതിനിടെ കേരള വിസി സെർച്ച് കമ്മിറ്റിപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന്
സെനറ്റ് യോഗം ഫെബ്രുവരി 16 ന് വിളിച്ചു ചേർക്കാൻ രജിസ്ട്രാർക്ക് നിർദ്ദേ ശം നൽകി.
കോൺഗ്രസ് സെനറ്റ് മെമ്പർമാരും,  ഗവർണർ നാമ നിർദ്ദേശം ചെയ്ത ബിജെപി അംഗങ്ങളും കൂടിച്ചേർന്നാൽ മാത്രമേ സെനറ്റ് യോഗം ചേരാനുള്ള കോറം തികയുക യുള്ളൂ. ബിജെപി അംഗങ്ങളെ കാലിക്കറ്റ് ന് സമാനമായി തടയുകയാണെങ്കിൽ കോറം തികയാതെ യോഗം തടസപ്പെടും. സിപിഎം അംഗങ്ങൾ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്ന നടപടിയോട് യോജിക്കാൻ സാധ്യതയില്ല.

യൂണിവേഴ്സിറ്റി പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരള,എം ജി, കണ്ണൂർ,കാർഷിക എന്നീ സർവ്വകലാശാലകളിൽ സെനറ്റിനും,മറ്റ് സർവകലാശാലകളിൽ സിൻഡിക്കേറ്റ് സമിതികൾക്കുമാണ് അധികാരം.

*വിസി മാരുടെ ഹിയറിങ്ങ് 24 ന്*

UGC ചട്ടം ലംഘിച്ച് നിയമിച്ച കാലിക്കറ്റ്‌, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ യൂണിവേഴ്സിറ്റി വിസി മാരുടെ ഹീയറിങ് ഫെബ്രുവരി 24 ന് ഗവർണർ രാജ്ഭവനിൽ നടത്തും. ഇത് സംബന്ധിച്ച നോട്ടീസ് വിസി മാർക്ക് രാജ്ഭവൻ അയച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹീയറിങ് നടത്തുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇവർ അയോഗ്യരാണെന്ന് ഉത്തരവിട്ടാലും, വിസി മാരുടെ പിരിച്ചുവിടൽ നടപ്പാക്കാൻ 10 ദിവസം സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
അവർക്ക് പിരിച്ചു വി ടലിനെതിരെ അപ്പീൽ നൽകാനാവും. സുപ്രീം കോടതി വിധിയ്ക്ക് അനുസൃതമായി ആകും ഗവർണർ ഹീയറിങ് കഴിഞ്ഞ് തീരുമാനിക്കുക. കഴിഞ്ഞ വർഷം വിസി മാരുടെ ഹീയറിങ് നടത്തിയിരുന്നുവെങ്കിലും ഹൈക്കോ ടതിഇടപെടൽ മൂലം മേൽ നടപടികൾ തടസപ്പെട്ടു. ഇക്കാല യളവിൽ കേരള, എംജി, കുസാറ്റ്, മലയാളം, വിസി മാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു.കണ്ണൂർ, ഫിഷറീസ് വിസി മാർ കോടതി വിധിയിലൂടെ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *