വിദൂരവിദ്യാഭ്യാസം നിലനിർത്തണം: കേരള യൂണിവേഴ്സിറ്റി സ്റ്റാഫ്‌ യൂണിയൻ1 min read

തിരുവനന്തപുരം :ഓപ്പൺ യൂണിവേഴ്സിറ്റി രൂപീകരണത്തെ തുടർന്ന് സർവകലാശലകളിൽ നിലവിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനം നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള സർവകലാശാല സ്റ്റാഫ്‌ യൂണിയൻ ആവശ്യപ്പെട്ടു..

യൂ ജി സി യുടെ
മാനദണ്ഡപ്രകാരം
എ ഗ്രേഡിൽ ഉൾപ്പെടുന്ന സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുവാൻ യോഗ്യതയുണ്ട്.
ഓപ്പൺ യൂണിവേഴ്സിറ്റി നിലവിലുള്ള സംസ്ഥാനങ്ങളിലെ മറ്റ് സർവകലാശാലകൾ വിദൂര വിദ്യാഭ്യാസകോഴ്സുകളും നടത്തുന്നുണ്ട്. സർവകലാശാലകളുടെ അക്കാഡമിക സ്വാതന്ത്ര്യത്തെയും ധനാഗമമാർഗങ്ങളെയും,
വിദ്യാർഥികളുടെ പാഠാനസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് യൂണിയൻ പ്രസിഡന്റ്‌ സി കെ. സുരേഷ് കുമാറും ജനറൽ സെക്രട്ടറി ഒ. ടി. പ്രകാശും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *