കേരള വിസി നിയമനം; ഗവർണറെ നോക്കുകു ത്തിയാക്കികൊണ്ടുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിക്കുംമുൻപ് ഗവർണർ സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച, യൂണിവേഴ്സിറ്റി നോമിനി സ്വയം ഒഴിഞ്ഞത് കൊണ്ട് പകരക്കാരൻ വരുന്നതുവരെ കമ്മിറ്റിയിൽ ഒഴിച്ചിടും1 min read

5/8/22

തിരുവനന്തപുരം :കേരള സർവകലാശാല വൈസ് ചാൻസലർറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല നോമിനിയുടെ പേര് നൽകാൻ വൈകുന്നതു കൊണ്ട് ഒക്ടോബറിൽ കാലാവധി പൂർത്തിയാക്കുന്ന കേരള വൈസ് ചാൻസിലർക്ക് പകരക്കാരനെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവർണർ ഉത്തരവായി.

ഗവർണരുടെ പ്രതിനിധി യായി കോഴിക്കോട് IIM ഡയറക്ടർ ഡോ: ദേബാഷിഷ് ചാറ്റർജി,
യൂജിസി പ്രതിനിധിയായി
കർണാടക കേന്ദ്ര സർവ്വകലാശാല വിസി
ഡോ:ബട്ടു സത്യനാരായണ എന്നി വരാണ് കമ്മിറ്റി അംഗങ്ങൾ. സർവ്വകലാശാല പ്രതിനിധിയുടെ പേര് ഒഴി ച്ചിട്ടിട്ടുള്ളതയും ഗവർണ റുടെ ഓഫീസിൽ നിന്നിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 15 ന്
സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനെ യൂണിവേഴ്സിറ്റി പ്രതിനി ധിയായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായും വീണ്ടും സെനറ്റ് വിളിച്ചു ചേർത്ത് പുതിയ നോമിനിയെ തിരഞ്ഞെടുക്കാൻ സമയം ചോദിച്ചുകൊണ്ടും വിസി ഗവർണർക്ക് കത്ത് നൽ കിയതിനെ തുടർന്നാണ് ഗവർണർ യൂണിവേഴ്സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടുകൊണ്ട് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചത്.

സർവ്വകലാശാല നിയമപ്രകാരം സേർച്ച്‌ കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. കേരള വിസി യുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നത് കൊണ്ട് ഓഗസ്റ്റ് തുടക്കത്തിൽ തന്നെ കമ്മിറ്റി രൂപീകരിക്കേണ്ടതായുണ്ട്.

നിലവിലെ നിയമപ്രകാരം ഗവർണറുടെ നോമിനി, സർവകലാശാല നോമിനി, യൂജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവർണർക്ക് വിസി നിയമന പാനൽ സമർപ്പിക്കേണ്ടത്. ഗവർണർ പാനലിൽ ഒരാളെ വൈസ് ചാൻസലർ ആയി നിയ മിക്കും.

ഈ അടുത്തിടെ നടന്ന ചില സർവകലാശാല വൈസ്ചാൻസലർ മാരുടെ നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യമായി വിമർശനം നടത്തിയിരുന്നു.അത് മേലിൽ ആവർത്തിക്കാതിരിക്കാൻ ഉദ്ദേശിച്ച് വിസി നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കി നിയമ ഭേദഗതി ഓർഡിനൻസിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുമ്പോഴാണ് പൊടുന്നനെ ഗവർണർ സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിട്ടത്. സർക്കാർ ഉദ്ദേശിക്കുന്ന ആളെ വിസിയായി നിയ മിക്കുന്നതിന് അനുയോജ്യമായ രീതിയിൽ സർവ്വകലാശാല നിയമം ഭേദഗതി ചെയ്യാൻ സർക്കാർ നിയോഗിച്ച യൂണിവേഴ്സിറ്റി നിയമ പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ നിയമഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള സർക്കാർ തീരുമാനം.

സർക്കാരിൻറെ പരിഗണനയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ ശുപാർശ ചെയ്താൽ അത് ഔദ്യോഗിക പാനൽ ആവും. ഗവർണർക്ക് ആ പാനൽ ആയിരിക്കും പരിഗണനയ്ക്ക് അയക്കുക. സേർച്ച്‌ കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാര് ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു.

ഗവർണറുടെ പ്രതിനിധിയായി വരുന്ന സർക്കാർ പ്രതിനിധിയും സർവകലാശാല പ്രതിനിധിയും കൊടുക്കുന്ന പാനൽ മാത്രമേ ഗവർണർക്ക് അംഗീകരിക്കാൻ കഴിയുള്ളൂ. UGC പ്രതിനിധി നിർബന്ധമായും കമ്മിറ്റിയിൽ ഉണ്ടാകണമെന്ന് യുജിസി വ്യവസ്ഥചെയ്യുന്നുവെ ങ്കിലും യുജിസി പ്രതിനിധിയുടെ പാനൽ പരിഗണിക്കാനാവില്ല.

പുതിയ നിയമ ഭേദഗതി വരുന്നതുവരെ ഗവർണർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് തടയുന്നതിനുവേണ്ടിയാണു സെനറ്റ് തെരഞ്ഞെടുത്ത
ഡോ:വി.കെ രാമചന്ദ്രൻ ഒഴിവായതായി അറിയിച്ചതെന്ന് ആക്ഷേപമുണ്ട്.

വീണ്ടും സെനറ്റ് കൂടി പ്രതിനിധിയെ തെരഞ്ഞെടുക്കുവാൻ കുറഞ്ഞത് രണ്ടാഴ്ചയിൽ കൂടുതൽ സമയം വേണ്ടിവരും. ഗവർണർ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞത് കൊണ്ട് സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമഭേദഗതിക്ക് കേരള വിസി നിയമനത്തിൽ പ്രാബല്യം ഉണ്ടാവില്ല.

Leave a Reply

Your email address will not be published.